ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ മോഷണം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. കളമശ്ശേരി വിളയിൽ വീട്ടിൽ സൂര്യയെയാണ് (30) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഇടപ്പള്ളിയിലെ ജ്വല്ലറിയിൽ തിങ്കളാഴ്ച എത്തിയ യുവതി ഒരു പവൻ വരുന്ന വള മോഷ്ടിച്ച് കടന്നു. അടുത്തദിവസവും സമാന രീതിയിൽ മോഷണം നടത്തി കടന്ന് കളയാൻ ശ്രമിച്ചത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസെത്തികസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617