പത്തനംതിട്ട: നേപ്പാള്‍ സ്വദേശികളായ അഞ്ചംഗ സംഘത്തെ കഞ്ചാവുമായ് പൊലീസ് പിടികൂടി. രണ്ടര കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. നേപ്പാള്‍ ബാര്‍ഡിയ ജില്ലയിലെ ബാരാരഭിയ നഗരസഭ സ്വദേശി ബിപിന്‍ കുമാര്‍ (20), കൈലാലി അതാരിയാ നഗരസഭ സ്വദേശികളായ സുന്‍ ചൗദരി (22), സുരേഷ് ചൗദരി (27), ദീപക് മല്ലി (31), ജപ ജില്ലയിലെ മീചിനഗര്‍ സ്വദേശി ഓം കുമാര്‍(21) എന്നിവരാണ് അറസ്റ്റിലയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
താഴെവെട്ടിപ്രത്ത് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപത്ത് വാടക വീട്ടിലാണ് പ്രതികള്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് ചെറു പൊതികളായും, ഉണങ്ങിയ ഇലകളുമായി കവറുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പ്രതികളെ കണ്ടെത്തിയത്. ടൗണിലെ കോഴിക്കടകളും, ഹോട്ടലുകളും കേന്ദ്രീകരിച്ച് സംഘം കച്ചവടം നടത്തുന്നുന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. പ്രദേശത്ത് ഡാന്‍സാഫ് സംഘം ദിവസങ്ങളായി നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617