തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ യുവാവിന് വെട്ടേറ്റു. മഹേഷ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ ആക്രമിച്ചയാള്‍ക്കും മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വെട്ടേറ്റ മഹേഷിന്റെ ബന്ധു അനില്‍ എന്നയാളെ അനീഷ്, മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനാണ് ഇന്നലെ രാത്രി മഹേഷ് എത്തിയത്. ഇതോടെ തര്‍ക്കമുണ്ടാകുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617