ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട

ആറ്റിങ്ങലിൽ വൻ കഞ്ചാവ് വേട്ട. ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ വഞ്ചിയൂർ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ വഞ്ചിയൂർ വൈദ്യശാലമുക്കിൽ പ്രവർത്തിക്കുന്ന ക്വറിയർ സർവീസ് നടത്തുന്ന സ്ഥാപനം പരിശോധിച്ചതിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.250 kg കഞ്ചാവും Suzuki Acess 125 സ്കൂട്ടറും ഒരു വെയിംഗ് മഷിനും രണ്ട് വില കൂടിയ സ്മാർട്ട് ഫോണുകളും കണ്ടെടുത്തു.

ടി സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ മേ വർക്കൽ ദേശത്ത് വഞ്ചിയൂർ വൈദ്യശാല മുക്ക് പണയിൽ വീട്ടിൽ ധീരജി(25)നെ അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു. കൊറിയർ സെർവിസിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. പെട്രോളിംഗിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ദീപക്, അശോക് കുമാർ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, രാധാകൃഷ്ണ പിള്ള, ഗിരീഷ് കുമാർ, വൈശാഖ്, ഡ്രൈവർ ബിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Latest

നഗരൂരില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു.

നഗരൂരില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ പൊലിസ് അറസ്റ്റ്...

കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലിൽ വച്ച് 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ.

കോളേജ് വൈസ് പ്രിൻസിപ്പൽ അടക്കം 7 പേർക്കെതിരെ കേസ് കിളിമാനൂർ തട്ടത്തുമല...

യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസിൽ 3പേർ അറസ്റ്റിലായി..

ആറ്റിങ്ങൽ:യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസിൽ 3പേർ ...

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ ഏഴ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജില്‍ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!