കൊച്ചി: കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട. 15.150 ഗ്രാം എംഡിഎംഎയുമായി യുവാവ് എടത്തല പൊലീസ് പിടിയില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പൊലീസ് പിടിയിലായത്.
എറണാകുളം ആലുവ കീഴ്മാട് മുടക്കാലില്‍ സ്വദേശി ടിബിന്‍ (30)ആണ് അറസ്റ്റിലായത്. കാറിനുള്ളിലെ പ്രത്യേക അറയില്‍ മൂന്ന് കവറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയിരുന്നയാളാണ് ടിബിന്‍ എന്നാണ് വിവരം. ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങള്‍ മുന്നില്‍ കണ്ട് കനത്ത പരിശോധനയാണ് സംസ്ഥാനത്ത് പൊലീസും എക്സൈസും നടത്തുന്നത്.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617