22-കാരിയായ ഭാര്യയെ കൊന്ന് 50 കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ശരീരഭാഗങ്ങൾ വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ഝാർഖണ്ഡിലെ സാഹേബ് ഗഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബോരിയയിലെ ദോൺഡ പഹാർ സ്വദേശിനിയായ 22കാരി റൂബിക പഹാദിനാണ് കൊല്ലപ്പെട്ടത്. ഭർത്താവായ ദിൽദാർ അൻസാരിയാണ് ക്രൂരമായ കൊല നടത്തിയത്. തുടർന്ന് മൃതദേഹം കഷണങ്ങളാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടതിനെ പ്രദേശവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരത വെളിപ്പെടുന്നത്.ഒടുവിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയും തുടർന്ന് ഭർത്താവായ അൻസാരിയാണ് കൊലയാളിയെന്ന് വ്യക്തമാവുകയുമായിരുന്നു. ഇതോടെ, ഭർത്താവ് അറസ്റ്റിലായി. 28കാരനായ അൻസാരിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റൂബിക.