തിരുവനന്തപുരം: ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ എത്തിക്കാൻ വൈകിയതിന് വനിത എസ്.ഐക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമമെന്ന് പരാതി. വലിയതുറ വനിത എസ്.ഐ അലീന സൈറസാണ് പരാതി നൽകിയത്. ജാമ്യാപേക്ഷയുമായി വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം താമസിച്ചെന്നും അഭിഭാഷകർ ആരോപിച്ചു.അഭിഭാഷകർ ആക്രമിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപെട്ടതിനെതുടർന്ന് പൊലീസ് ഉദ്യോഗസ്ഥയോട് പരാതിയുണ്ടോയെന്ന് മജിസ്‌ട്രേറ്റ് ആരാഞ്ഞു. ഉണ്ടെന്നു പറഞ്ഞ എസ്.ഐയോട് പരാതി നേരിട്ട് എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു. എസ്.ഐ രണ്ട് പേജ് പരാതി എഴുതിനൽകി. കൈയേറ്റം ചെയ്തെന്നും അസഭ്യം വിളിച്ചെന്നുമാണ് പരാതി.തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി II ലാണ് സംഭവം. പരാതി ലഭിച്ച മജിസ്‌ട്രേറ്റ് തുടർ നിയമനടപടികൾക്കായി പരാതി വഞ്ചിയൂർ പൊലീസിന് സൂപ്രണ്ട് മുഖേന കൈമാറി.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373