വിഷമദ്യ ദുരന്തം മരണം 80 കടന്നു

ബി​ഹാ​റി​ൽ വി​ഷ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 81 ആ​യി. 15 പേർ കൂടി മരിച്ചതോടെ സരൺ ജില്ലയിൽ മാത്രം 74 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഓൾ ഇന്ത്യ റേഡിയോ റിപ്പോർട്ട് ചെയ്തു. സിവാൻ ജില്ലയിൽ അഞ്ചു പേരും ബെഗുസാരായി ജില്ലയിൽ രണ്ടു പേരും മരിച്ചു. വി​ഷ​മ​ദ്യം​ കാരണമുള്ള മരണങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. ആ​റു ​വ​ർ​ഷം മു​മ്പ് സം​സ്ഥാ​ന​ത്ത് മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ഷ​മ​ദ്യ ദു​ര​ന്ത​മാ​ണി​ത്. വിഷമദ്യ ദുരന്തം സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ബിഹാർ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ സ്ഥിതി, ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരകളുടെ ചികിത്സ, ദുരിത ബാധിതരായ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം എന്നിവയുടെ വിശദാംശങ്ങളാണ് കമീഷൻ തേടിയത്. വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ 213 പേരെ അറസ്റ്റ് ചെയ്തതായി സരൺ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് മീണ അറിയിച്ചു.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373

 

 




Latest

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി.

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന്...

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം.

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ...

കാർഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്

കാർഷിക രംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!