വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിന്റെ മുറിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. അധ്യാപികയ്ക്കും ഒരു വിദ്യാർഥിക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരും ചികിത്സതേടി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഒരു വിദ്യാർഥി നിരോധിത പുകയിലെ ഉത്പന്നം ഉപയോഗിക്കുന്നതായി മറ്റൊരു വിദ്യാർഥി പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൈയാങ്കളിയിൽ കലാശിച്ചത്. രാവിലെ വിദ്യാർഥികൾ തമ്മിലിടിയായി. ഇതിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. വിവരമറിഞ്ഞ വിദ്യാർഥിയുടെ രക്ഷിതാവ് ഒരുമണിയോടെ സ്കൂളിൽ എത്തി. തുടർന്ന് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഒത്തുതീർപ്പ് ശ്രമത്തിന്റെ ഭാഗമായി സംസാരിക്കുന്നതിനിടെ ഒരു വിദ്യാർഥി മറ്റേ വിദ്യാർഥിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് അധ്യാപികയ്ക്കു പരിക്കേറ്റത്.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373