ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് കളവുപറഞ്ഞ് യുവതിയെ ബലാത്സംഗത്തിനിരയാക്കി

0
75

ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് കളവുപറഞ്ഞ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. യുവതിയെയും സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് തെറ്റിദ്ധരിപ്പിച്ച് തോപ്പുംപടിയിൽ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ഇവരെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോയി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ എത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

തൃശൂർ പൊയ്യം സ്വദേശിയും ഫോർട്ട്കൊച്ചി കൽവത്തിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന അഖിൽ എന്ന റഫീഖിനെയാണ് (36) പള്ളുരുത്തി പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി അസി. പൊലീസ് കമീഷ്ണർ അരുൺ കെ.പവിത്രൻ, പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എ.എസ്‌.ഐമാരായ പി.എ. സമദ്, സിനോ, സിവിൽ പൊലീസ് ഓഫിസർമാരായ പ്രശാന്ത്, സുഭാഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373