പൊഴിയൂർ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുപ്പുറം ദര്‍ഭവിളാകത്ത് എസ്.എല്‍ നിവാസില്‍ സുമേഷ് (32) നെയാണ് പൊഴിയൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇടറോഡില്‍ വച്ച് ബൈക്കില്‍ എത്തിയ യുവാവ് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം അറിയിച്ചു. തുടര്‍ന്ന് പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പൊഴിയൂര്‍ എസ്.ഐ. സജി.എസ് ന്റെ നേതൃത്യത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പൂവാര്‍ പൊലീസ് സ്‌റ്റേഷനില്‍ നാലോളം കേസിലെ പ്രതിയാണ്.:
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373