പോത്തൻകോട്: വാടക ചോതിച്ച കെട്ടിട ഉടമക്ക് അന്യ സംസ്ഥാന തൊഴിലാളികളുടെ മർദ്ദനം. കെട്ടിട ഉടമയേ ക്രൂരമായി മർദിച്ച രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശികളായ സഹോദരങ്ങളായ സ്വപൻ കുമാർ മഹൽദാർ ( 33) നന്ദു കുമാർ മഹൽദാർ (29) എന്നിവരാണ് അറസ്റ്റിലായത്.കെട്ടിട ഉടമസ്ഥനായ കൊയ്ത്തൂർക്കോണം സ്വദേശി നവാസിനെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പോത്തൻകോട് ജംക്ഷന് സമീപമുളള കെട്ടിടത്തിൽ വെച്ചാണ് സംഭവം. വാടക ചോദിച്ചെത്തിയ നവാസിനോട് കെട്ടിടത്തിൽ നിലവിലുള്ള പ്രശ്നങ്ങളെ പറ്റി തൊഴിലാളികൾ പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിച്ചാൽ വാടക തരാമെന്ന് തൊഴിലാളികൾ പറഞ്ഞതിനെ തുടർന്ന് നവാസും തൊഴിലാളികളും തമ്മിൽ വാക്ക് തർക്കം ആവുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് തൊഴിലാളികളിലൊരാൾ നവാസിന്റെ മുഖത്ത് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.മൂക്കിലും കണ്ണിലും ഗുരുതരമായി പരിക്കേറ്റ നവാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373