ശബരിമല തീർഥാടകരുടെ എണ്ണത്തിൽ കനത്ത വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച നിയമസഭ മന്ദിരത്തിലെ ചേംബറിലാണ് യോഗം.പ്രതിദിനം ലക്ഷത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം രണ്ടുവർഷമായി തീർഥാടകരെ പരിമിതപ്പെടുത്തിയിരുന്നു. ദർശന സമയമടക്കം കാര്യങ്ങളും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.ശബരിമല തീർഥാടന മുന്നൊരുക്കത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് കുറപ്പെടുത്തിയിരുന്നു.. കോവിഡിന് ശേഷമുള്ള സമയത്ത് തീർത്ഥാടകരുടെ ബാഹുല്യം കൂടുമെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും തിരിച്ചറിയാൻ കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. ഇക്കാര്യം പ്രതിപക്ഷം പല തവണ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അലംഭാവം കാട്ടിയെന്നും അദ്ദേഹം വിമർശിച്ചിരുന്നു