വിനോദയാത്രക്കിടെ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ അറസ്റ്റിൽ. കൊല്ലം അഞ്ചൽ ലക്ഷ്മിഭവനിൽ സുധാകരൻ നായരെയാണ് (55) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാർ സഞ്ചാരം പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്കത്തിനിടെ ചൊവ്വാഴ്ച രാത്രി പത്തോടെ അടിമാലിയിലാണ് സംഭവം.തുടർന്ന് വിദ്യാർഥികളും ഡ്രൈവറും അടിമാലിയിലെ ഹോട്ടൽ തൊഴിലാളികളും തമ്മിൽ കൈയാങ്കളിയുമുണ്ടായി. കൊല്ലത്തുനിന്ന് രണ്ട് ബസിലായാണ് 90 വിദ്യാർഥികൾ മൂന്നാറിൽ എത്തിയത്. യാത്രാമധ്യേ അടിമാലിയിലെ ഹോട്ടലിൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കാൻ ഇറങ്ങി. ഈ സമയത്താണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായത്.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347