മലയിൻകീഴ് കൂട്ട ബലാൽസംഗം, പിടിയിലായ യുവ നേതാവിൻ്റെ ഫോണിൽ 30 സ്ത്രീകൾക്കൊപ്പം ഉള്ള നഗ്ന ദൃശ്യങ്ങൾ. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാർഥിനിയെ എട്ടുപേർ പീഡിപ്പിച്ച സംഭവത്തിനുപിന്നിൽ ലഹരി-സെക്സ് മാഫിയ സംഘമെന്ന് പോലീസ്. സ്ത്രീകളെ ലഹരിക്കടിമയാക്കി ഉപയോഗിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞദിവസം പിടിയിലായ സംഘത്തിലെ പ്രധാനിയും ഡി.വൈ.എഫ്.ഐ. നേതാവായ ജിനേഷിനെ കൂടാതെ ചില യുവജനസംഘടനാനേതാക്കൾകൂടി ലഹരിസംഘത്തിൽ പങ്കാളികളാണെന്നാണ് പ്രാഥമികനിഗമനം. ലഹരിക്കടത്തിന്റെ നേതൃത്വം സംഘാംഗമായ മറ്റൊരു പ്രമുഖ യുവജനസംഘടനാ നേതാവിനാണ്. സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ ഒരാൾക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്. ജിനേഷിന്റെ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് ലഹരി-സെക്സ് സംഘങ്ങളിലേക്ക് പോലീസിനെയെത്തിച്ചത്.
മുപ്പതോളം സ്ത്രീകളുടെ നഗ്നദൃശ്യങ്ങളും ഇവർ മദ്യവും മറ്റുലഹരികളും ഉപയോഗിക്കുന്നതടക്കമുള്ള ദൃശ്യങ്ങളും ഇയാളുടെ ഫോണിലുണ്ടായിരുന്നു. ലഹരി-സെക്സ് സംഘത്തിലേക്ക് വിരൽചൂണ്ടുന്ന കേസിന്റെ ചുരുളഴിക്കാൻ ഒരു പോലീസ് സ്റ്റേഷനിലെ പരിമിതമായ സൗകര്യവും ഉദ്യോഗസ്ഥരെയും കൊണ്ടുകഴിയില്ല. സൈബർ പോലീസിന്റെ പ്രത്യേകസഹായം ആവശ്യമായ കേസിന്റെ അന്വേഷണച്ചുമതല മലയിൻകീഴ് സി.ഐ.ക്ക് മാത്രമാണ്. കാട്ടാക്കടയിലെ ഡിവൈ.എസ്.പി. അവധിയിലുമാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി.ക്കാണ് ചുമതല.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347