കെ.കരുണാകരന് തലസ്ഥാനത്ത് ഉജ്ജ്വല സ്മാരകം വരുന്നു

മുൻ മുഖ്യമന്ത്രികെ.കരുണാകരന് തലസ്ഥാനത്ത് ഉജ്ജ്വല സ്മാരകം വരുന്നു. നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള സ്മാരകമാണ് പാർട്ടി വിഭാവനം ചെയ്യുന്നത്. പ്രധാന റോഡിനോട് ചേർന്ന് ബിഷപ് പെരേര ഹാളിന് എതിർവശത്തായാണ് സ്മാരകം.

കെപിസിസിയുടെ കീഴിൽ 12 വർഷം മുൻപ് രൂപീകരിച്ച കെ.കരുണാകരൻ ഫൗണ്ടേഷനാണ് സ്മാരക നിർമാണത്തിന് നേതൃത്വം നൽകുന്നത്. 35 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. കോൺഗ്രസിന്റെ ഓരോ ബൂത്ത് കമ്മിറ്റിയിൽനിന്നും 10,000 രൂപ സമാഹരിക്കും. കരുണാകരന്റെ ചരമവാർഷികദിനമായ ഡിസംബർ 23ന് മണ്ഡലം പ്രസിഡന്റുമാരെ ഇതിനുള്ള കൂപ്പണുകൾ ഏൽപിക്കും. പഠനഗവേഷണ കേന്ദ്രം, ചിത്രകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓർമയ്ക്കായി ചിത്രരചനാ ഇൻസ്റ്റിറ്റ്യൂട്ട്, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി കാരുണ്യ ഹെൽപ് ഡെസ്ക്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

കെ.കരുണാകരനു സ്മാരകം തീർക്കാൻ കോൺഗ്രസ് നേരത്തേ തീരുമാനിച്ചതാണെങ്കിലും നീണ്ടുപോയി. ഒടുവിൽ കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിരത്തിൽ നടപടികൾ വേഗത്തിലാക്കാൻ ധാരണയായി. ഇതിനെത്തുടർന്ന് ആണ് ഇപ്പൊൾ സജീവം ആയത്.

 

26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം

https://www.facebook.com/varthatrivandrumonline/videos/1182552315951347

 

 




Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!