കുളത്തൂപ്പുഴ: കവർച്ച ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതിനെതുടര്‍ന്ന് വീട്ടമ്മയെ തള്ളിവീഴ്ത്തി രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. ചിറയിൻകീഴ് കോളച്ചിറ പുന്നവിള വീട്ടിൽ ഉത്തമനാണ് (55) കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്.
ചന്ദനക്കാവ് സ്വദേശിനിയുടെ വീട്ടിൽ രാത്രി കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടയില്‍ ഉണര്‍ന്ന വീട്ടമ്മ ബഹളംവെച്ചതോടെ ഇവരെ തള്ളിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. നവംബർ 29നാണ് കേസിനാസ്പദമായ സംഭവം. ഒളിവില്‍ പോയ പ്രതി ആയൂരില്‍ ലോഡ്ജിൽ ഉണ്ടന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത്.
ഏതാനും വര്‍ഷം മുമ്പ് ചിറയിൻകീഴിൽനിന്ന് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ഉത്തമൻ ചന്ദനക്കാവിൽ താമസിച്ചുവരുകയാണ്. മുമ്പും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്തതിന് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്ത് കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ അനീഷ്, എസ്.ഐ ഷാനവാസ്, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ രതീഷ്, സുജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347