ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ശ്രീവരാഗം വാഴപ്പള്ളി ലെയ്നിൽ രാജേന്ദ്രൻ മകൻ സജികുമാറി(33)നെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
23.11.2022 തീയതി വൈകുന്നേരം 5.15 നാണ് കേസിനാസ്പദമായ സംഭവം. കഴകുട്ടത്ത് നിന്നും ഉള്ളൂരിലേയ്ക്ക് ബസിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്. തുടർന്ന് യുവതി ഈ വിവരം ബസ് കണ്ടക്ടറെ അറിയിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി ബസിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. നിരവധി CCTV ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ ഫോട്ടോ ലഭ്യമായതിനെ തുടർന്ന് നവമാധ്യമങ്ങളിലൂടെയും പോലീസ് ഗ്രൂപ്പ് കളിലൂടെയും ഫോട്ടോ കൈമാറി ഊർജ്ജിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വെള്ളയമ്പലം ഭാഗത്ത് നിന്നും പിടികൂടിയത്.
മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ P. ഹരിലാലിൻ്റെ നേതൃത്വത്തിൽ SI പ്രശാന്ത്.C.P, ശശാങ്ക കു മാർ SCP0 ബിമൽ മിത്ര, CPO മാരായ രതീഷ്, ശ്രീക്കുട്ടൻ, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347