കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും കാണാതായ സുചിത്ര പിള്ള എന്ന യുവതിയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ പാലക്കാടു മണലിലെ ഒരു വാടക വീട്ടിലെ പറമ്പിൽ നിന്നും കണ്ടെടുത്തിരുന്നു. യുവതിയുടെ അകന്ന ബന്ധുവായ പ്രശാന്ത് എന്ന യുവാവിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാർച് 17 ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്കെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ സുചിത്ര നേരെ പോയത് പാലക്കാടുള്ള പ്രശാന്തിന്റെ അടുത്തേക്കായിരുന്നു. ഇരുവരും തമ്മിൽ സോഷ്യൽമീഡിയ വഷി പരിചയപ്പെടുകയും പിന്നീട് അത് പ്രണയമായിമാറുകയുമായിരുന്നു. മണലിലെ വാടകവീട്ടിൽ ഇരുവരും 2 ദിവസം ഒരുമിച്ച താമസിക്കുകയും ചെയ്തു. ഇവിടെ വച്ച് രണ്ടുപേരും തമ്മിലുണ്ടായ വഴക്കാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. മാർച് 20 ന് കൊലപാതകം നടന്നിരിക്കാമെന്നാണ് കരുതുന്നത്. 2 ദിവസം തങ്ങളുമായി ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്ന സുചിത്ര, പെട്ടെന്ന് വിളിക്കാതായപ്പോൾ സംശയംതോന്നി ബന്ധുക്കൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അന്വേഷണം പ്രശാന്തിലേക്കെത്തിയത്.വിശദമായ ചോദ്യം ചെയ്യലിൽ സുചിത്രയുടെ ബോഡി മറവുചെയ്തഭാഗം പോലീസിന് കാണിച്ചു കൊടുക്കുകയും. പോലീസ് ബോഡി വീണ്ടെടുക്കുകയും ചെയ്തു.
മൃതദേഹം മറവുചെയ്യാനെടുത്ത കുഴി ചെറുതായിപോയതിനാൽ സുചിത്രയുടെ കാൽപ്പാദം അറുത്തു മാറ്റാനും, പെട്രോളോഴിച്ചു കത്തിക്കാനും പ്രതി ശ്രെമിച്ചിരുന്നു. തന്നോടൊപ്പം താമസിച്ചിരുന്ന മാതാപിതാക്കളെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമാണ് പ്രശാന്ത് ഈ കൃത്യങ്ങളൊക്കെ ചെയ്തത്.