വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കുന്നതിന് ഇടപെടല്‍ സജീവമാക്കി സര്‍ക്കാര്‍. കര്‍ദിനാള്‍ ക്ലിമ്മിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. നേരത്തേ ചീഫ് സെക്രട്ടറി വി.പി.ജോയ്, ക്ലിമ്മിസ് ബാവയെയും ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റോയെയും കണ്ടിരുന്നു. ക്ലിമ്മിസ് ബാവയുടെ മധ്യസ്ഥതയിലായിരുന്നു ചർച്ച.
ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണു ചർച്ചയിലെ പൊതുധാരണ. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദേശിക്കുന്ന ഒരാളെക്കൂടി അംഗമാക്കണമെന്ന നിർദേശവും പരിഗണനയിലാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റ് നടപടികൾ വൈകിയേക്കും.
കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത കഴക്കൂട്ടം എലവേറ്റഡ് ഹൈവേ
https://www.facebook.com/varthatrivandrumonline/videos/1290966368353422