മദ്യപിച്ച് വാഹനമോടിച്ച യുവതി നാട്ടുകാരെ കൈയേറ്റം ചെയ്തു. പന്തക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്തോക്കാവിന് സമീപമാണ് സംഭവം. മദ്യലഹരിയിൽ കാറോടിച്ച് വന്ന വടക്കുമ്പാട് കൂളി ബസാർ സ്വദേശിനിയായ യുവതി മൂഴിക്കരയിലെ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലിടിച്ചു. മൂഴിക്കരയിലെ പ്രശാന്തും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിലാണ് യുവതി ഒാടിച്ച കാറിടിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് പ്രശാന്തിൻ്റെ ഭാര്യയ്ക്കും കുട്ടിക്കും പരിക്കേറ്റു. അപകടം നടന്നയുടനെ പരിസരവാസികൾ എത്തിയതോടെ 27 കാരിയായ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയാകുകയായിരുന്നു.
https://www.facebook.com/Varthatrivandrumlive/videos/5797715010293804
യുവതിയോട് സംസാരിച്ചവരെ അസഭ്യം പറയുകയും കൈകൊണ്ട് മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പന്തക്കൽ സ്വദേശിനി വിനിഷക്കും ഈ രംഗം മൊബൈലിൽ പകർത്തു കയായിരുന്ന പാനൂർ സ്വദേശി അനിൽ കുമാറിനും മർദ്ദനമേറ്റു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു. പന്തക്കൽ പൊലീസിൽ വിവരമറിയിച്ചതോടെ എസ്.ഐ പി.പി. ജയരാജൻ, എ.എസ്.ഐ എ.വി.മനോജ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. പള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. യുവതി മദ്യപിച്ചതായി ഡോക്ടർ അറിയിച്ചതിനെ തുടർന്ന് പന്തക്കൽ പൊലീസ് കസ്റ്റഡിലെടുത്തു. കേസ് രജിസ്റ്റർ ചെയ്തതായി എസ്.ഐ പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020