പട്ടാപ്പകൽ ആറ്റിങ്ങൽ നഗരത്തിൽ യുവതിയെ വെട്ടി നുറുക്കിയ പ്രതി തൂങ്ങി മരിച്ച നിലയിൽ.
സൂര്യ കൊലക്കേസ് പ്രതിയെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിവനിൽ ഷിജുവിനെ ഇന്ന് രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഈ മാസം പതിനേഴാം തീയതി കേസിന്റെ വിചാരണ തുടങ്ങാൻ ഇരിക്കുകയായിരുന്നു2016 ആറ്റിങ്ങലിൽ വച്ചായിരുന്നു കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പിരപ്പൻകോട് പാലാംകോണം സൂര്യഭവനിൽ വിമുക്തഭടൻ ശശിധരൻ നായരുടെ മകൾ സൂര്യ എസ്. നായരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട്ടിൽ നിന്ന് സൂര്യയോടൊപ്പം ആറ്റിങ്ങലിൽ എത്തിയ ഷിജു കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020