നെടുമങ്ങാട്: കുടുംബ സുഹൃത്തിനെ പീഡിപ്പിച്ചു: എറണാകുളം കണ്‍ട്രോള്‍ റൂം സിഐക്ക് എതിരെ കേസ്എറണാകുളം കൺട്രോൾ റൂം സിഐ: സൈജുവിനെതിരെ വീണ്ടും പീഡന കേസ്. കുടുംബസുഹൃത്തായ സ്ത്രീയെ ലൈംഗീകമായി പിഡിപ്പിച്ചുവെന്ന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വർഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് പിഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
അതേസമയം, മകളെ മർദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സിഐ സൈജുവിന്‍റെ ഭാര്യ നൽകിയ പരാതിയിൽ യുവതിക്കെതിരേയും പൊലീസ് കേസെടുത്തു. നേരത്തെ മലയിൻകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. നിലവിൽ ഈ കേസിൽ ജാമ്യത്തിൽ നിൽക്കവേയാണ് സിഐ: സൈജു മറ്റൊരു പീഡനക്കേസിൽ കൂടി പ്രതിയാകുന്നത്.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020