ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. മലപ്പുറം ആർ.ടി.ഒയിലെ എം.വി.ഐയും മഞ്ചേരി കാരകുന്ന് സ്വദേശിയുമായ സി. ബിജുവാണ് (50) മലപ്പുറം പൊലീസിന്റെ പിടിയിലായത്.വയനാട് വൈത്തിരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. മലപ്പുറം വനിത പൊലീസ് കേസെടുത്തതിന് പിന്നാലെ, കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ ഗതാഗത കമീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
വനിത എസ്.ഐ പി.എം. സന്ധ്യാദേവിക്കാണ് അന്വേഷണ ചുമതല.മ ലപ്പുറം ആർ.ടി.ഒ പരിധിയിൽ നടന്ന ഡ്രൈവിങ് ടെസ്റ്റിനിടെ കാറിൽവെച്ച് ഉദ്യോഗസ്ഥൻ ലൈംഗിക ഉദ്ദേശ്യത്തോടെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 354 (എ) വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. യുവതിയും കുടുംബവും ഗതാഗാത മന്ത്രിക്കും മലപ്പുറം ആർ.ടി.ഒക്കും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ആണ് അന്വഷണവും അറസ്റ്റും.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020