കടയ്ക്കാവൂർ: പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ പ്രിൻസ് (38), കടയ്ക്കാവൂർ വില്ലേജിൽ തെക്കുംഭാഗം ദേശത്ത് തെറ്റിമൂല ജീസസ് ഭവനിൽ ഫ്രെഡി (38) എന്ന് വിളിക്കുന്ന മാർട്ടിൻ എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങ് ബീച്ച് റോഡിൽ പരസ്യമായി അസഭ്യം പറഞ്ഞതിനെ വിലക്കിയതിനെ തുടർന്ന് കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല സ്കൈ ലാൻഡിൽ അലക്സാണ്ടറെ ആക്രമിച്ച സംഭവത്തിൽ ആണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം രാവിലെ 11 ന് ആണ് സംഭവം. അലക്സാണ്ടർ താമസിക്കുന്ന വീടിന്റെ ഹാളിൽ കയറി ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത്. ഗുരുതരമായി പരിക്കേറ്റ അലക്സാണ്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വർക്കല ഡി.വൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അജേഷ്.വി., എസ്.ഐ ദീപു.എസ്.എസ്. സി.പി.ഒ മാരായ ഡാനി, സജു, സിയാദ്, എ.എസ്.ഐ ശ്രീകുമാർ എന്നിവർ അടങ്ങുന്ന അന്വേഷണസംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച വെട്ടുകത്തി, ഇരുമ്പ് പൈപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020