കടയ്ക്കാവൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. വക്കം വില്ലേജിൽ അണയിൽ കുന്നുവിള വീട്ടിൽ വിനേഷി(33) നെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ ശേഷം ഒളിവിൽ പോയ പ്രതിയെ പിടിക്കുന്നതിനു വേണ്ടി വർക്കല ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിചാണ് പ്രതിയെ മണമ്പൂരിൽ നിന്ന് പിടികൂടിയത്. കടക്കാവൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ അജേഷ്.വി, സബ് ഇൻസ്പെക്ടർ ദീപു.എസ്.എസ്, ബാലു, സുജിൽ ഡാനി, ശ്രീഹരി, സുരാജ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കടയ്ക്കാവൂർ എസ്. എച്ച്. ഒ.അറിയിച്ചു
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020