ഓട്ടോ ഡ്രൈവര്‍ പത്തുലക്ഷം തട്ടിയെന്ന് 60കാരി.ഒടുവില്‍ കള്ളം പൊളിഞ്ഞു.

ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം തട്ടിയെടുത്തെന്ന് ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ കള്ളപ്പരാതി.എന്നാല്‍ 60 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തുക വീടിന്റെ അടുക്കളയില്‍ നിന്നും ഓഫീസില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് തന്റെ പണം നഷ്ടമായെന്ന് പറഞ്ഞ് റോഡില്‍ വെച്ച്‌ ബഹളമുണ്ടാക്കിയത്. ബുധനാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. വെള്ളനാട് ട്രഷറിയില്‍ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച്‌ തന്നെ ഓട്ടോഡ്രൈവര്‍ ആക്രമിച്ചെന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഓമന പറഞ്ഞത്. ഓട്ടോയില്‍നിന്ന് തള്ളിയിട്ടശേഷം ഡ്രൈവര്‍ കടന്നുകളഞ്ഞെന്നും ഇവര്‍ പറഞ്ഞു.

സംഭവം നാട്ടുകാര്‍ ആര്യനാട് പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് റോഡില്‍ കിടക്കുകയായിരുന്ന ഓമനയമ്മയെ വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി. പറണ്ടോട് സ്വദേശിയുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വെള്ളനാട് ട്രഷറിയില്‍ അടയ്ക്കാനാണ് പണവുമായെത്തിയതെന്നും ആര്യനാടുനിന്ന് ഓട്ടോയില്‍ വെള്ളനാടിലെ ട്രഷറിയിലേക്ക് പോകുന്ന വഴിക്ക് ഡ്രൈവര്‍ ആക്രമിച്ച്‌ പണം തട്ടിയെടുത്തെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

എന്നാല്‍ പൊലീസിന് ഇതില്‍ സംശയം തോന്നി. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പരാതിയില്‍ പറയുന്ന തരത്തിലൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഇവരെ ആര്യനാട് സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്തതോടെയാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ ആറുലക്ഷം രൂപ വീടിന്റെ അടുക്കളയിലും ബാക്കി തുക തന്റെ ആധാരമെഴുത്ത് ഓഫീസിലും ഒളിപ്പിച്ചുവെച്ചതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചു. അന്വേഷണത്തില്‍ പൊലീസ് ഈ തുക കണ്ടെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് ആര്യനാട് പൊലീസ് വ്യക്തമാക്കി.

Latest

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടു; പാങ്ങോട് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെന്‍ഷന്‍.

വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍.പാങ്ങോട് സ്റ്റേഷനിലെ...

PSC നിയമനങ്ങൾക്ക് യോഗ്യമായ, സർക്കാർ അംഗീകാരമുള്ള കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം.

⭕️PSC നിയമനങ്ങൾക്ക് യോഗ്യമായ, സർക്കാർ അംഗീകാരമുള്ള കമ്പ്യൂട്ടർ കോഴ്സുകൾ...

തിരഞ്ഞെടുപ്പ് ചരിത്രമാക്കാൻ കടൽ മുതൽ ആകാശം വരെ പറന്ന് കളക്ടറും സംഘവും.

തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട്...

സൂക്ഷ്മപരിശോധന കഴിഞ്ഞു; ജില്ലയിൽ 115 സ്ഥാനാർത്ഥികൾ,183 നോമിനേഷനുകൾ.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 115 സ്ഥാനാർത്ഥികൾ...

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ...

ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

ഇസ്രയേലിൽ തിരുവനന്തപുരം കല്ലമ്പലം സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലമ്പലം മുത്താന...

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി.

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. പരപ്പനങ്ങാടിയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ...

ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി

കല്ലമ്പലം: ഉമ്മൻ‌ചാണ്ടി ദർശന വേദിയുടെ നേതൃത്തിൽ ഇഫ്താർ സംഗമം നടത്തി. നാവായിക്കുളം...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീപ്പിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അത്യാഹിത വിഭാഗത്തിലാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.സംഭവത്തെത്തുടർന്ന് വാർഡുകളില്‍ ചികിത്സയിലായിരുന്ന...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടു; പാങ്ങോട് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെന്‍ഷന്‍.

വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍.പാങ്ങോട് സ്റ്റേഷനിലെ സിപിഒ വൈശാഖന്‍ സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിയുടേതാണ് നടപടി. വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കെ...

കുട്ടികളുടെ പഠന, സാമൂഹിക, മാനസിക വളർച്ച ലക്ഷ്യമാക്കി SOUND PLUS SPEECH & HEARING CENTRE സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 1 മുതൽ മേയ് 30 വരെ.

ആറ്റിങ്ങൽ: കുട്ടികളുടെ പഠന, സാമൂഹിക, മാനസിക വളർച്ച ലക്ഷ്യമാക്കി SOUND PLUS SPEECH & HEARING CENTRE സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 1 മുതൽ മേയ് 30 വരെ നടക്കും. ദിവസേന...

PSC നിയമനങ്ങൾക്ക് യോഗ്യമായ, സർക്കാർ അംഗീകാരമുള്ള കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം.

⭕️PSC നിയമനങ്ങൾക്ക് യോഗ്യമായ, സർക്കാർ അംഗീകാരമുള്ള കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം! KERALA STATE RUTRONIX (ATC) COMPUTER EDUCATION ആറ്റിങ്ങൽ : 8590886812 കൂടുതൽ വിവരങ്ങൾ അറിയാൻ വാട്സാപ്പ് ചെയ്യൂ: click👇 https://wa.me/918590886812?text=DETAILS https://www.facebook.com/share/1Ar35PQT44/?mibextid=wwXIfr ഞങ്ങളുടെ കോഴ്സുകൾ...

LEAVE A REPLY

Please enter your comment!
Please enter your name here