പ്രസിഡൻ്റ്സ് ട്രോഫി ശനിയാഴ്ച, ഒരുക്കങ്ങൾ പൂർത്തിയായി

പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവവും ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ് (സി.ബി.എൽ) ഫൈനലും ശനിയാഴ്ച. കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം അഷ്ടമുടി കായലിലെ മൂന്ന് ട്രാക്കിലാണ്‌ മത്സരം. ദി റാവീസ്‌ ഹോട്ടലിന് സമീപത്തുനിന്ന്‌ തുടങ്ങി കൊല്ലം ബോട്ടുജെട്ടിവരെ ഒരു കിലോമീറ്റർ ട്രാക്ക് നിർമാണം അന്തിമ ഘട്ടത്തിലാണ്. 2011ൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീൽ ഉദ്ഘാടനം ചെയ്ത പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ എട്ടാമത് എഡിഷനാണിത്.

സി.ബി.എൽ ഫൈനലിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുക്കുന്നത്. പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവത്തിൽ 15 വള്ളങ്ങൾ മത്സരിക്കും. വെപ്പ് എ ഗ്രേഡ്, വെപ്പ് ബി ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ്, വനിതകളുടെ തെക്കനോടി വിഭാഗങ്ങളിലാണ് മത്സരം. വള്ളങ്ങളുടെ രജിസ്ട്രേഷൻ ബുധനാഴ്ച സമാപിച്ചു. ഉദ്ഘാടന സമ്മേളനം ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ജലഘോഷയാത്രക്കുശേഷം ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ്. ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ. ഒടുവിലായി ചാമ്പ്യൻസ് ബോട്ട് ലീഗ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ. വിജയിക്ക് പ്രസിഡന്റ്സ് ട്രോഫി സമ്മാനിക്കും.സി.ബി.എൽ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷം രൂപയാണ് കാഷ് അവാർഡ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് 15 ലക്ഷം, 10 ലക്ഷം വീതമാണ് സമ്മാനത്തുക. പ്രത്യേകമായി രൂപകൽപന ചെയ്ത സി.ബി.എൽ ട്രോഫികളും സമ്മാനിക്കും. സംസ്കാരിക വിളംബര ജാഥ 25ന് വൈകീട്ട് നാലിന് കെ.എസ്.ആർ.ടി.സിക്ക് സമീപത്തുനിന്ന് ആരംഭിച്ച് ചാമക്കട, മെയിൻ റോഡ്, ചിന്നക്കട, ആശ്രാമം ലിങ്ക് റോഡ് വഴി ഡി.ടി.പി.സിക്ക് സമീപം സമാപിക്കും.

ജലോത്സവം ജനകീയമാക്കുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച നാലിന് കുരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തിൽ കവിയരങ്ങ്‌ നടക്കും. 5.30ന് പ്രഫ. വി. ഹർഷകുമാറിന്‍റെ കഥാപ്രസംഗം: ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’.
വെള്ളിയാഴ്‌ച നാലിന്‌ കൊല്ലം ശ്രീനാരായണ വനിത കോളജ്‌ അവതരിപ്പിക്കുന്ന ഫ്ലാഷ്‌ മോബും ലഹരിവിരുദ്ധ സന്ദേശമുയർത്തി കുട്ടികളുടെ നൃത്തനൃത്യങ്ങളും നടക്കും. വടംവലി മത്സരം വ്യാഴാഴ്ച വൈകുന്നേരം നാലിന് നടക്കും. മേയറുടെ ടീമും കലക്ടറുടെ ടീമുമായാണ് ആദ്യ മത്സരം. എം.എൽ.എയുടെ ടീമും എം.പിയുടെ ടീമുമായാണ് രണ്ടാമത് മത്സരം. തുടർന്ന് കലക്ടറുടെ ടീമും പ്രസ് ക്ലബ് ടീമുമായി മത്സരിക്കും.
സംഘാടക സമിതി ചെയർമാൻ എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.ബി.എൽ സംഘാടകസമിതി ചെയർമാൻ എം. മുകേഷ് എം.എൽ.എ, പ്രസിഡന്റ്സ് ട്രോഫി ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം. നൗഷാദ് എം.എൽ.എ, സി.ബി.എൽ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ആർ.കെ. കുറുപ്പ് എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.

 

 

തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

https://www.facebook.com/varthatrivandrumonline/videos/716913406086020




Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!