വിദ്യാർഥിനിയുടെ ചിത്രം അശ്ലീലമാക്കി മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ഒതുക്കി തീർക്കാൻ പോലീസ് ശ്രമം. സ്കൂൾ അധികൃതരും രക്ഷിതാവും പരാതി നൽകിയിട്ടും തിരുവനന്തപുരം റൂറൽ സൈബർ ക്രൈം സെൽ കേസെടുത്തില്ല. പകരം പരാതി ഒതുക്കിത്തീർക്കാൻ രക്ഷിതാവിനെയും സ്കൂൾ അധികൃതരെയും നിർബന്ധിക്കുകയായിരുന്നു.
സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുടെ ചിത്രം മോർഫ്ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ചതിനെ തുടർന്നാണ് സ്കൂൾ അധികൃതർ തിരുവനന്തപുരം റൂറൽ സൈബർ പോലീസിൽ പരാതി നൽകിയത്. സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊക്കെ ഒരു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നാണ് വിദ്യാർഥിനിയുടെ അശ്ലീലചിത്രം ലഭിച്ചിരുന്നത്. ഇതു പതിവായതോടെ വിദ്യാർഥിനിയുടെ പിതാവ് സ്കൂൾ അധികൃതരോടു പരാതിപ്പെട്ടു. പെൺകുട്ടിയും മാനസികമായി തളർന്നു. ഇതേത്തുടർന്നാണ് സ്കൂൾ അധികൃതർ കഴിഞ്ഞ 16-ന് സൈബർ പോലീസ് സ്റ്റേഷനിൽ നേരിട്ടു പരാതിനൽകിയത്.
പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പരാതി നൽകിയ കാര്യം പുറത്തറിഞ്ഞതോടെ പല വിദ്യാർഥികൾക്കും വീണ്ടും അശ്ലീലചിത്രം ലഭിച്ചു. സ്കൂൾ അധികൃതർ വീണ്ടും പരാതിപ്പെട്ടതോടെയാണ് പോലീസ് അനങ്ങിയത്. രണ്ടാമത് ഉപയോഗിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് 21-ന് പ്രതിയെ കണ്ടെത്തി. സ്കൂളിലെ മുൻ വിദ്യാർഥിയും ഇപ്പോൾ നഗരത്തിലെ സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുന്നതുമായ വ്യക്തിയാണ് അശ്ലീലചിത്രം ഉണ്ടാക്കി അയച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കേസിലെ പ്രതി എന്നറിഞ്ഞതോടെയാണ് പോലീസ് പിൻവാങ്ങിയത്. നിലവിൽ ഒതുക്കി തീർക്കാൻ ശ്രമം ആരംഭിച്ചതും.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020