ആറ്റിങ്ങൽ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല നിലപാടിലും അതിനു ഒപ്പം നിൽക്കുന്ന ലീഗ് നയത്തിലും പ്രതിക്ഷേധിച്ച് മുസ്ലിം ലീഗിൽ നിന്നും രാജിവച്ചു ഐ.എൻ.എല്ലിൽ ചേർന്നു. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പ്രവർത്തകരാണ് രാജിവെച്ചത്. ബിജെപി സർക്കാറിന്റെ നേതൃത്തിൽ രാജ്യത്തെ മതേതരത്വവും ജനാധിപത്യവും കാശാപ്പുചെയ്യാൻ വെമ്പൽ കൊള്ളുമ്പോൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ തെജിച്ച ധീര രക്തസാക്ഷികളെ പ്പോലും ഓർക്കാത്ത സുധാകരനെ പോലുള്ള നേതാക്കൾ ആർ.എസ്.എസ് ന് അനുകൂല നിലപാട് സ്വീകരിക്കുന്നത് മുന്നണിക്ക് അപമാനമാണ്. ഇത്തരം സംഘപരിവാർ അജണ്ടകൾ തിരുത്താനുള്ള ആർജവം കാട്ടാത്ത ലീഗിന്റെ നേതൃത്വം ആശങ്കാജനകമാണ്. ലീഗിന്റെ ഈ നിഷ്ക്രിയത്വം ഒരിക്കലും അംഗീകരിക്കാനാവില്ല. ആയതിനാലാണ് ഞങ്ങൾ മുസ്ലിം ലീഗ് വിട്ട് ഐ.എൻ.എൽ അംഗമാകാൻ തീരുമാനിച്ചതെന്ന് ഇവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എസ്.ടി.യു മുൻ ജില്ലാ പ്രസിഡന്റ്
പുത്തൻതോപ്പ് അൻവർ സാദത്ത്, എസ്.ടി.യു. ഫെഡറേഷൻ മുൻ ജില്ലാ ട്രെഷറർ ഹാഷിം പടിഞ്ഞാറ്റിൽ , മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് ഫസിലുദീൻ, പുത്തൻ തൊപ്പ് യൂണിറ്റ് സെക്രട്ടറി ജഹാൻഗ്ഗീർ, മേഖല സെക്രട്ടറി ഷാജി ചിറക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഐഎൻഎലിൽ ചേർന്നത്. ഇവർക്കൊപ്പം ഐ.എൻ.എൽ ജില്ലാ പ്രസിഡൻ്റ് ബഷറുള്ള, ഐ.എൻ.എൽ മണ്ഡലം പ്രസിഡൻ്റ് ചാന്നാങ്കര നസീർ മൗലവി, മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് അഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020