ഓസ്ട്രേലിയെ തകര്‍ത്ത് ഫ്രാൻസിന്റെ വിജയം.

ലോകകപ്പ് ഫുട്ബോളിൽ ഓസ്ട്രേലിയെ തകര്‍ത്ത് ആദ്യ മത്സരം ഗംഭീരമാക്കി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണു ഫ്രാൻസിന്റെ വിജയം. ഫ്രാൻസിനായി അഡ്രിയൻ റാബിയറ്റ് (27), കിലിയൻ എംബപെ (68), ഒലിവർ ജിറൂദ് (32,71) എന്നിവർ വല കുലുക്കി. 9–ാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ്‍വിനിലൂടെ മുന്നിലെത്തിയ ശേഷമാണ് ഓസ്ട്രേലിയ നാലു ഗോളുകൾ വഴങ്ങിയത്. ഇരട്ട ഗോൾ നേട്ടത്തോടെ ഫ്രാൻസിനായി കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർ‍ഡിൽ തിയറി ഹെൻറിക്കൊപ്പം ജിറൂദുമെത്തി. ഇരുവർക്കും 51 ഗോൾ വീതമുണ്ട്.

ഗോൾ വീണതോടെ ആക്രമിച്ചു കളിച്ച ഫ്രാന്‍സ് 27–ാം മിനിറ്റിൽ അഡ്രിയൻ റാബിയറ്റിലൂടെയും 32–ാം മിനിറ്റില്‍ ഒലിവർ ജിറൂദിലൂടെയും ലക്ഷ്യം കണ്ടു. ഫ്രാൻസിനായി ജിറൂദിന്റെ 50–ാം ഗോളാണ് ഓസ്ട്രേലിയയ്ക്കെതിരെ 27–ാം മിനിറ്റിൽ നേടിയത്. ആദ്യപകുതി അവസാനിക്കുമ്പോൾ പന്തടക്കത്തിലും ഷോട്ട്, പാസുകളുടെ എണ്ണത്തിലും ഫ്രാൻസ് മുന്നിലെത്തി. 43-ാം മിനിറ്റിൽ കിലിയൻ എംബപെ ഗോളെന്നുറപ്പിച്ച അവസരം നഷ്ടപ്പെടുത്തിയത് ഫ്രഞ്ച് ആരാധകർക്കു നിരാശയായി.

രണ്ടാം പകുതിയുടെ തുടക്കം മുതൽ കളി പൂർണമായും ഫ്രാൻസ് നിയന്ത്രണത്തിലാക്കി. ഫ്രഞ്ച് സ്ട്രൈക്കർമാരും ഓസ്ട്രേലിയൻ പ്രതിരോധവും നിരന്തരം നേർക്കുനേര്‍വന്നു. രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ പലതു നഷ്ടമാക്കിയ കിലിയൻ എംബപെ 68–ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. ഡെംബലെയുടെ അസിസ്റ്റിലാണ് ഫ്രാന്‍സ് മത്സരത്തിലെ മൂന്നാം ഗോൾ സ്വന്തമാക്കിയത്. 71–ാം മിനിറ്റിൽ ജിറൂദ് രണ്ടാം ഗോൾ ഉറപ്പിച്ചു.

 

 

തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

https://www.facebook.com/varthatrivandrumonline/videos/716913406086020




Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!