ഇറാനെ തകർത്ത് ഇംഗ്ലണ്ട്

ഫിഫ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് പടയോട്ടം തുടങ്ങി. ഗ്രൂപ് ബിയിലെ ആദ്യ കളിയിൽ ഇറാനെ 6-2നാണ് ഗാരെത് സൗത്ത് ഗെയിറ്റിന്റെ ടീം തരിപ്പണമാക്കിയത്.

തുടക്കം മുതൽ ആക്രമണാത്മക ഫുട്ബാൾ പുറത്തെടുത്ത ഇംഗ്ലീഷുകാർ കളിയുടെ എല്ലാ മേഖലകളിലും ഇറാനെ ബഹുദൂരം പിന്നിലാക്കി. ആദ്യ പകുതിയിൽത്തന്നെ മൂന്നു ഗോൾ ലീഡെടുത്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം പകുതിയിൽ മൂന്നു ഗോൾകൂടി വഴങ്ങുന്നതിനിടെ രണ്ടു ഗോൾ തിരിച്ചടിക്കാനായതുമാത്രമാണ് ഇറാന് ആശ്വാസം. അര മണിക്കൂർ ഗോൾ വഴങ്ങാതെ ഇറാൻ പ്രതിരോധത്തെ പിച്ചിച്ചീന്തി ഇംഗ്ലണ്ട് ആദ്യ പകുതിയുടെ അവസാന 10 മിനിറ്റിൽ മൂന്നുവട്ടം എതിർ വല കുലുക്കുകയായിരുന്നു. ജൂഡ് ബെല്ലിങ്ഹാമിലൂടെ (35) ലീഡെടുത്തശേഷം ബുകായോ സാക (43), റഹീം സ്റ്റർലിങ് (45+1) എന്നിവരും സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ സാക (62), പകരക്കാരായി എത്തിയ മാർകസ് റഷ്ഫോഡ് (71), ജാക് ഗ്രീലിഷ് (89) എന്നിവർ ആറാട്ട് പൂർത്തിയാക്കി. അതിനിടെ മഹ്ദി തരേമി (65, 90+13-പെനാൽറ്റി) ഇറാനുവേണ്ടിയും ലക്ഷ്യം കണ്ടു.

 

ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ

https://www.facebook.com/varthatrivandrumonline/videos/501646858674127




Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!