മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫിനെ പുറത്താക്കിയതിൽ വ്യാപക പ്രതിഷേധം. കഴക്കൂട്ടം, ചിറയിൻകീഴ്, നെടുമങ്ങാട് മണ്ഡലങ്ങളിൽ ആണ് പ്രതിഷേധം നടക്കുന്നത്. കണിയാപുരം, മുരുക്കുംപുഴ, പെരുമാതുറ ഭാഗങ്ങളിൽ ആണ് പ്രകടനം നടന്നത്. കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ കോലം കത്തിച്ചു. വ്യാപകമായി കോൺഗ്രസ്സ് പ്രവർത്തകർ പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ചു. ജനപ്രതിനിധികളും മണ്ഡലം, ബ്ലോക്ക് നേതാക്കളും പ്രകടനങ്ങളിൽ പങ്കെടുത്തു. നൂറുകണക്കിന് പ്രവർത്തകർ പ്രകടനങ്ങളിൽ അണിനിരന്നു. ഈ മേഖലയിൽ കോൺഗ്രസ്സിൽ വലിയതോതിൽ ഉള്ള കൊഴിഞ്ഞു പോക്കിന് ഇത് കാരണം ആകും
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127