സംഘം തെരഞ്ഞെടുപ്പ് കത്ത് തൻ്റെതെന്നും അതിൽ തെറ്റില്ല എന്നും ആനാവൂർ നാഗപ്പൻ. ജില്ലാ മർക്കന്റയിൽ സഹകരണ സംഘത്തിലെ നിയമനം സംബന്ധിച്ച് ശുപാർശ കത്ത് നൽകിയെന്ന് സ്ഥിരീകരിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് നൽകിയതിൽ തെറ്റെന്താണെന്ന് ചോദിച്ച ആനാവൂർ, വിവാദമാക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു.
അറ്റൻഡർ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാധ്യത കണക്കിലെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു.ജില്ലാ മർക്കന്റെയിൻ സഹകരണ സംഘത്തിലേക്ക് ജീവക്കാരെ നിയമിക്കാന്‍ ആനാവൂർ ഇടപെട്ടതിന്റെ കത്ത് പുറത്തുവന്നിരുന്നു. ജൂനിയർ ക്ലർക്ക്, ഡ്രൈവർ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് സഹിതം നൽകിയ കത്താണ് പുറത്തുവന്നത്. അറ്റൻഡർ നിയമനം ഇപ്പോൾ നടത്തേണ്ടെന്ന് ബാങ്ക് ഭരണസമിതിയോട് കത്തിൽ നിർദേശിക്കുന്നുണ്ട്. 2021 ജൂലൈയിലെ കത്തിൽ ആനാവൂരിന്റെ പേരും ഒപ്പും കത്തിലുണ്ട്.
ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി
https://www.facebook.com/varthatrivandrumonline/videos/864057701704243