തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ കൊണ്ട് വന്ന ‘ഓപറേഷൻ കമല’ കുതിരക്കച്ചവടത്തിന് സഹായം നൽകിയവരിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഉന്നത ഡോക്ടർക്കും പങ്കെന്ന് കണ്ടെത്തൽ. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തെലങ്കാന പൊലീസ് സംഘം കൊച്ചി നഗരത്തിലെത്തി. പ്രമുഖ സ്വകാര്യ ആശുപത്രിയിലെ അഡ്‌മിനിസ്‌ട്രേഷൻ ചീഫും ഡോക്ടറുമായ ഇദ്ദേഹം നിലവിൽ ഒളിവിലാണ്.
അദ്ദേഹത്തിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ് ടോപ്പും നാല് മൊബൈൽ ഫോണും തെലങ്കാന പൊലീസ് കണ്ടെടുത്തു. ഇയാൾ ഒളിവിൽ പോകാൻ സാധ്യതയുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട കൊല്ലം അടക്കമുള്ള മറ്റ് ജില്ലകളിലും അന്വേഷണ സംഘം പരിശോധനക്കൊരുങ്ങുകയാണ്.
തെലങ്കാനയിൽ ടി.ആർ.എസ് എം.എൽ.എമാരെ ചാക്കിടാൻ ശ്രമിച്ച രാമചന്ദ്രഭാരതി എന്ന സതീഷ് ശർമ, നന്ദ കുമാർ, സിംഹയാജി സ്വാമ്യത് എന്നിവർ 14 ദിവസത്തെ റിമാൻഡിലാണ്. ബി.ജെ.പിക്കാരായ രാമചന്ദ്ര ഭാരതിയും നന്ദ കുമാറും ചേർന്ന് തനിക്ക് പാർട്ടി മാറി ബി.ജെ.പിയിലെത്താൻ 100 കോടി വാഗ്ദാനം ചെയ്തെന്ന് കാണിച്ച് ടി.ആർ.എസ് എം.എൽ.എ പൈലറ്റ് രോഹിത് റെഡ്ഡിയാണ് പരാതി നൽകിയത്.
ബി.ജെ.പിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ആരോപിച്ച ‘ഓപറേഷൻ കമല’ കുതിരക്കച്ചവടത്തിന് സഹായം നൽകിയവരിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഉന്നത ഡോക്ടർക്കും പങ്കെന്ന് കണ്ടെത്തൽ. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തെലങ്കാന പൊലീസ് സംഘം കൊച്ചി നഗരത്തിലെത്തി.
പ്രമുഖ സ്വകാര്യ ആശുപത്രിയിലെ അഡ്‌മിനിസ്‌ട്രേഷൻ ചീഫും ഡോക്ടറുമായ ഇദ്ദേഹം നിലവിൽ ഒളിവിലാണ്.
അദ്ദേഹത്തിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ് ടോപ്പും നാല് മൊബൈൽ ഫോണും തെലങ്കാന പൊലീസ് കണ്ടെടുത്തു. ഇയാൾ ഒളിവിൽ പോകാൻ സാധ്യതയുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട കൊല്ലം അടക്കമുള്ള മറ്റ് ജില്ലകളിലും അന്വേഷണ സംഘം പരിശോധനക്കൊരുങ്ങുകയാണ്. തെലങ്കാനയിൽ ടി.ആർ.എസ് എം.എൽ.എമാരെ ചാക്കിടാൻ ശ്രമിച്ച രാമചന്ദ്രഭാരതി എന്ന സതീഷ് ശർമ, നന്ദ കുമാർ, സിംഹയാജി സ്വാമ്യത് എന്നിവർ 14 ദിവസത്തെ റിമാൻഡിലാണ്. ബി.ജെ.പിക്കാരായ രാമചന്ദ്ര ഭാരതിയും നന്ദ കുമാറും ചേർന്ന് തനിക്ക് പാർട്ടി മാറി ബി.ജെ.പിയിലെത്താൻ 100 കോടി വാഗ്ദാനം ചെയ്തെന്ന് കാണിച്ച് ടി.ആർ.എസ് എം.എൽ.എ പൈലറ്റ് രോഹിത് റെഡ്ഡിയാണ് പരാതി നൽകിയത്.
ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി
https://www.facebook.com/varthatrivandrumonline/videos/864057701704243