തിരുവനന്തപുരം: സ്ഥാനമൊഴിയാതിരിക്കാൻ കാരണം തേടി ചാൻസലർ കൂടിയായ ഗവർണർ നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ എട്ട് വൈസ് ചാൻസലർമാർ നൽകിയ ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. യു.ജി.സി നടപടിക്രമങ്ങളും സർവകലാശാലാ ചട്ടങ്ങളും പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാൻ ചാൻസലർക്ക് അവകാശമില്ലെന്നുകാട്ടി വൈസ് ചാൻസലർമാരായ ഡോ.വി.പി. മഹാദേവൻ പിള്ള (കേരള) , ഡോ. സാബു തോമസ് (എം.ജി), ഡോ. കെ.എൻ. മധുസൂദനൻ (കുസാറ്റ്), ഡോ. കെ. റിജി ജോൺ (കുഫോസ്), ഡോ. എം.വി. നാരായണൻ (കാലടി സംസ്കൃത സർവകലാശാല), ഡോ. എം.കെ. ജയരാജ് (കാലിക്കറ്റ്), ഡോ. വി. അനിൽകുമാർ (മലയാളം സർവകലാശാല), ഡോ. ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ സർവകലാശാല) എന്നിവർ സമർപ്പിച്ച ഹരജികളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഗവർണർ അടക്കം എതിർ കക്ഷികളോട് കോടതി വിശദീകരണം തേടി.
സാങ്കേതിക സർവകലാശാല വി.സി നിയമനം നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് വിലയിരുത്തി സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഇവരുടെ നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ്. വിദ്യാഭ്യാസ വിദഗ്ധൻ ഉൾപ്പെടാത്ത സർച്ച് കമ്മിറ്റിയാണ് ഇവരെ തെരഞ്ഞെടുത്തതെന്നും ഇത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയ ചാൻസലർ, വി.സി അല്ലാതായതായി കണക്കാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഒക്ടോബർ 24ന് രാവിലെ 11.30ന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന് പിന്നാലെയാണ് ഷോകോസ് നൽകിയത്. ഈ കത്ത് ബാധകമല്ലെന്ന് കോടതി വിധിച്ചിരുന്നു. 24നാണ് ഷോകോസും ലഭിച്ചത്.
സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് തങ്ങൾക്ക് ബാധകമാകുന്നതെങ്ങനെയെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. വി.സി നിയമനം പുനഃപരിശോധിക്കാൻ ചാൻസലർക്ക് അധികാരമില്ല. കത്ത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിൽ, നിയമവും മാർഗനിർദേശങ്ങളും പാലിച്ച് മാത്രമേ ഇത്തരം നടപടികൾ ചാൻസലറുടെ ഭാഗത്തുനിന്ന് ഉണ്ടാകാവൂവെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. മൂന്നംഗ സർച്ച് കമ്മിറ്റി സമർപ്പിച്ച പാനലിൽനിന്നാണ് തങ്ങളെ വി.സിമാരായി തെരഞ്ഞെടുത്തതെന്നും തങ്ങൾക്കെല്ലാവർക്കും യോഗ്യതകളുണ്ടെന്നും ഹരജിയിൽ പറയുന്നു.
https://www.facebook.com/varthatrivandrumonline/videos/8261009933940464
സർക്കാറും ഗവർണറും തമ്മിലെ പോര് മുറുകുന്നതിനിടെ എട്ട് സർവകലാശാല വൈസ് ചാൻസലർമാർക്കുള്ള കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും. ഇതിൽ കാലാവധി പൂർത്തിയാക്കിയ കേരള സർവകലാശാല വി.സിയുടെ മറുപടി ബുധനാഴ്ച രാജ്ഭവനിൽ ലഭിച്ചു. സുപ്രീംകോടതി വിധിയിലൂടെ നിയമനം റദ്ദായ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീക്ക് നൽകിയ നോട്ടീസ് രാജ്ഭവൻ പിൻവലിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാല വി.സിമാർക്ക് നൽകിയ നോട്ടീസിന് മറുപടി നൽകാനുള്ള സമയം വെള്ളിയാഴ്ച വരെയാണ്. നോട്ടീസ് നൽകിയ നടപടിയെ ചോദ്യംചെയ്ത് വി.സിമാർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് വ്യാഴാഴ്ച പരിഗണിക്കും. കോടതി നിർദേശംകൂടി പിരഗണിച്ചാകും വി.സിമാർ മറുപടി നൽകുക.
അതേസമയം, വി.സിമാർ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്ന മാധ്യമവാർത്തകൾ രാജ്ഭവൻ അധികൃതർ നിഷേധിച്ചു. കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിനൊപ്പം ചാൻസലറായ ഗവർണറെ നേരിൽകണ്ട് വിശദീകരിക്കാനും സമയം അനുവദിച്ചിട്ടുണ്ട്. നേരിൽകണ്ട് വിശദീകരിക്കേണ്ട വി.സിമാർ അക്കാര്യം ഏഴിനകം രാജ്ഭവനെ അറിയിക്കണം. ഇതിനുശേഷം വി.സിമാർക്ക് സമയം നൽകാനാണ് തീരുമാനം. വി.സിമാരെ നേരിൽകേട്ട ശേഷമായിരിക്കും ഗവർണറുടെ അന്തിമതീരുമാനം.
യു.ജി.സി ചട്ടപ്രകാരമുള്ള നടപടികൾ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധി മറ്റു സർവകലാശാല വി.സിമാരുടെ കാര്യത്തിൽകൂടി ബാധകമാക്കാൻ ലക്ഷ്യമിട്ടാണ് ഒമ്പത് വി.സിമാരോട് രാജിക്കത്ത് നൽകാൻ ഗവർണർ നിർദേശിച്ചത്. ഇതു തള്ളിയ വി.സിമാർ ഹൈകോടതിയെ സമീപിച്ചു. പിന്നാലെയാണ് വി.സിമാർക്ക് ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. തൽക്കാലം വി.സിമാർക്ക് പദവിയിൽ തുടരാൻ അനുമതി നൽകിയ കോടതി, കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ നിർദേശിച്ചു. നാലിന് കൊച്ചിയിൽ എത്തുന്ന ഗവർണർ ഏഴിനാണ് രാജ്ഭവനിൽ തിരിച്ചെത്തുക. ഇതിനുശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. ഇതിനിടെ വെള്ളിയാഴ്ച കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേരുന്നുണ്ട്. നേരത്തേ വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുത്തില്ലെന്ന കാരണത്താൽ 12 അംഗങ്ങളെ ഗവർണർ പുറത്താക്കിയിരുന്നു.
https://www.facebook.com/varthatrivandrumonline/videos/1226988507863369
ഇത് ജൂനിയർ ജോളിയോ? ഷാരോണിന്റെ ജീവനെടുത്ത് ഗ്രീഷ്മ, ജീവൻ കൊടുത്ത പ്രണയമല്ല ജീവനെടുത്ത പ്രണയം
https://www.facebook.com/varthatrivandrumonline/videos/1729683127411988