ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പൊലീസിന് ഒരേ യൂനിഫോം ഏർപ്പെടുത്തുന്നത് നന്നാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഒരു രാജ്യം, ഒരു യൂനിഫോം’ എന്ന ആശയം മുന്നോട്ടുവെക്കുന്നു. ഇത് ഒരു നിർദ്ദേശം മാത്രമാണ്. സംസ്ഥാനങ്ങൾ നിർബന്ധപൂർവം നടപ്പാക്കാൻ ആവശ്യപ്പെടുന്നില്ല’ -സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
‘പൊലീസിന് ഒരു രാജ്യം, ഒരു യൂനിഫോം എന്നത് നടപ്പാക്കാം. അത് ഇന്ന് നടപ്പാകണമെന്നില്ല. 5 വർഷമോ 50 വർഷമോ അല്ലങ്കിൽ 100 വർഷമോ എടുത്തേക്കാം. പക്ഷേ, നമുക്ക് ഒന്ന് ആലോചിക്കാം’ -മോദി പറഞ്ഞു.
രാജ്യത്തുടനീളമുള്ള പൊലീസിന്റെ ഐഡന്റിറ്റി ഒരുപോലെയായിരിക്കുമെന്നത് നല്ലതാണെന്ന് താൻ കരുതുന്നതായി മോദി പറഞ്ഞു. കുറ്റവാളികളെയും കുറകൃത്യങ്ങളെയും നേരിടാൻ സംസ്ഥാനങ്ങൾ തമ്മിൽ കൂടുതൽ സഹകരണം വേണം. സഹകരണ ഫെഡറലിസം ഭരണഘടനയുടെ വികാരം മാത്രമല്ല, സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഉത്തരവാദിത്തം കൂടിയാണ്. എല്ലാ ക്രമസമാധാന, സുരക്ഷാ വെല്ലുവിളികളെയും നേരിടാൻ രാജ്യത്തെ മുഴുവൻ ഏജൻസികളുടെയും യോജിച്ച പ്രവർത്തനം വേണം. പഴയ നിയമങ്ങൾ അവലോകനം ചെയ്യാനും നിലവിലെ സാഹചര്യത്തിന് അനുസരിച്ച് അവ ഭേദഗതി ചെയ്യാനും പ്രധാനമന്ത്രി സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു.
പൊലീസ് നവീകരണം ചർച്ച ചെയ്യാനാണ് മുഴുവൻ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും യോഗം ‘ചിന്തൻ ശിബിർ’ സംഘടിപ്പിച്ചത്. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നയരൂപീകരണത്തിന് ദേശീയ കാഴ്ചപ്പാട് നൽകുകയാണ് ലക്ഷ്യം. എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ചിന്തൻ ശിബിർ അധ്യക്ഷൻ.
തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?
https://www.facebook.com/varthatrivandrumonline/videos/5479479532101570