തിരുവനന്തപുരം∙ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകുന്നതുവരെ അദ്ദേഹത്തെ അറസ്റ്റു ചെയ്യരുതെന്നു കോടതി നിർദേശം. മുൻകൂർ ജാമ്യാപേക്ഷ അഡി.സെഷൻസ് കോടതി നാളെ പരിഗണിക്കും. തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ കേസ് ഒത്തുതീർപ്പാക്കാൻ വക്കീൽ ഓഫിസിലേക്കു വിളിച്ചു വരുത്തി മർദിച്ചെന്ന കേസിലാണ് എൽദോസ് കുന്നപ്പിള്ളി മൂൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.
പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; എൽദോസിനെതിരെ വീണ്ടും സൈബർ കേസ്
ചോദ്യം ചെയ്യാൻ വിളിപ്പിച്ച തനിക്കെതിരെ പൊലീസ് പുതിയ കേസുകൾ റജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതെന്ന് എൽദോസ് ചൂണ്ടിക്കാട്ടുന്നു. കോടതി നിർദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചിട്ടും പരാതിക്കാരിയെ ഉപയോഗിച്ച് പുതിയ കേസുകൾ റജിസ്റ്റർ ചെയ്ത് അറസ്റ്റു ചെയ്യാൻ നീക്കം നടക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു.
കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടർന്ന് കോവളം സിഐയെ സ്ഥലം മാറ്റി. എൽദോസിനെ കെപിസിസി അംഗത്വത്തിൽനിന്ന് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. പീഡനക്കേസിൽ എൽദോസിനു മുൻകൂർ ജാമ്യം ലഭിച്ചശേഷമാണ് വക്കീൽ ഓഫിസിൽവച്ച് മർദിച്ചതിന് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
തലസ്ഥാന നഗരം നീലച്ചിത്ര നിർമ്മാണത്തിലേക്ക് വഴിമാറുന്നോ? “Yesssma” വെബ്സീരിസിനെതിരെ ഉയരുന്ന ആരോപണൾക്ക് പിന്നിലെ സത്യമെന്ത്?
https://www.facebook.com/varthatrivandrumonline/videos/5479479532101570