കൊടിയിറക്കത്തിൽ വാക്കുകൾ ഇടറി പിണറായി
ഇന്നയാൾ പാതിയിൽ വാക്കുകൾ നിർത്തി… ഒരിക്കൽ പോലും വാക്കുകൾ നിർത്തി അദ്ദേഹം വേദി വിട്ടിറങ്ങി കണ്ടിട്ടില്ല. പക്ഷേ ഇന്നത് കണ്ടു. ഹൃദയം നുറുങ്ങിയ വേദനയിൽ ആ കണ്ണിൽനിന്ന് ചുടു കണ്ണീർ പൊഴിയുന്നത് നാം കണ്ടു. സഹോദര തുല്യനല്ല സഹോദരനാണെന്ന് പറഞ്ഞതിന്റെ ആഴം ഇപ്പോൾ തിരിച്ചറിയുന്നു. ഒന്നുമറിയാത്ത ഒരു കുട്ടിയെപ്പോലെ വേദിയിൽ പകച്ചിരുന്ന് ചുറ്റും നോക്കുന്ന ഒരു മനുഷ്യനെയും ഇന്ന് കണ്ടു.
https://www.facebook.com/Varthatrivandrumlive/videos/666823437957386
മണിക്കൂറുകൾക്കപ്പുറം തന്റെ പ്രിയ സഖാവിന്റെ ഭൗതിക ശരീരത്തിന് മുന്നിൽ നിർനിമേഷനായിരുന്ന ഒരു മനുഷ്യനെയും കണ്ടു… ഇരട്ടചങ്കൻ എന്നാണ് അയാളെ പൊതുവേ എല്ലാവരും വിളിക്കാറ്. പലപ്പോഴും വികാരം ഒന്നുമില്ലാത്ത മുഖഭാവത്തോടെ കൂടി അയാൾ ഇരിക്കാറുണ്ട് സംസാരിക്കാറുണ്ട്. ചിരി പൊതുവിൽ കുറവാണെന്നുള്ള സംസാരവും അയാളെക്കുറിച്ച് കേട്ടിട്ടുണ്ട്. സിപിഐഎമ്മിന്റെ അമരക്കാരനായ കേരളത്തിന്റെ മുഖ്യമന്ത്രിയായ സഖാവ് പിണറായി വിജയൻ ഇന്ന് കണ്ടമാതിരി ആയിരുന്നില്ല…. ചെറുചലനം കൊണ്ട് അണികളിൽ ആവേശം തീർക്കുന്ന ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ കഠിന ഹൃദയനായി മുരടനായി പലരാൽ ചിത്രീകരിക്കപ്പെട്ട പിണറായി വിജയനെ അല്ല കാണാൻ കഴിഞ്ഞത്…
പ്രസംഗം പൂർത്തിയാക്കാതെ അദ്ദേഹം വേദി വിട്ടപ്പോൾ വിങ്ങിയത് ആ കണ്ണും ആ നെഞ്ചകവും മാത്രമല്ല… കണ്ടിരുന്ന ജനങ്ങൾ കൂടിയാണ്… തുടക്കത്തിൽ പറഞ്ഞത് ശരിയാണ് അയാൾ ഇരട്ടചങ്കൻ ആണ്,പക്ഷേ എല്ലാത്തിനുമുപരി അദ്ദേഹം ഒരു മനുഷ്യനാണ്. പിണറായി വിജയൻ എന്ന വ്യക്തിയെ ആരും ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല ഇനി കാണാൻ ആഗ്രഹിക്കുകയും ഇല്ല… പിണറായിയുടെ ആ കണ്ണിലുണ്ട് ആ ഇടറിയ വാക്കുകളിലുണ്ട് കോടിയേരി ബാലകൃഷ്ണൻ എന്ന പ്രിയ സഖാവ് പാർട്ടിക്ക്, തനിക്ക് എന്തായിരുന്നു എന്ന്….