ഭർത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂർ സ്വദേശി വിദ്യ(27)യെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. എംഡിഐസിയുവിൽ ചികിത്സയിലുള്ള വിദ്യ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. താൻ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്പോൾ വിദ്യയുടെ കണ്ണ് നിറയുകയായിരുന്നു. മന്ത്രി ധൈര്യം നൽകി, മനസിന് ധൈര്യമുണ്ടെങ്കിൽ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ ആശ്വസിപ്പിച്ചു.
ഐസിയുവിലുള്ള ഡോക്ടർമാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂർണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു. വലത് കൈയ്ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രി വീണാ ജോർജിന്റെ നിർദേശമനുസരിച്ചാണ് മെഡിക്കൽ കോളേജിൽ ക്രമീകരണങ്ങൾ നടത്തിയത്. രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്ത്രക്രിയ നടത്താനായി. രാത്രി 12 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ 8 മണിക്കൂറോളമെടുത്താണ് പൂർത്തിയായത്. വിദ്യയുടെ പൊതു ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നു. കൈയ്ക്ക് സ്പർശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്. വീഡിയോ കോൾ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണികൂർ കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.
ഇനി റീട്ടെയിൽ പണിക്കൂലിയില്ല ഹോൾസെയിൽ പണിക്കൂലി മാത്രം, അനന്തപുരിയിൽ തിലകക്കുറിയായി REGAL JEWELLERY പ്രവർത്തനം ആരംഭിച്ചു
https://www.facebook.com/varthatrivandrumonline/videos/1224553758397181