തിരുവനന്തപുരം: വെള്ളാണിക്കൽ പാറയിൽ പെൺകുട്ടികളടക്കമുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെയാണ് തടഞ്ഞ് വച്ച് കമ്പ് കൊണ്ട് അടിച്ചു. പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലിനാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആൺകുട്ടിയ്ക്കും മൂന്ന്
പെൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. സംഭവത്തിൽ ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് ഇതുവരെ കേസെടുത്തത്.
ഇനി റീട്ടെയിൽ പണിക്കൂലിയില്ല ഹോൾസെയിൽ പണിക്കൂലി മാത്രം, അനന്തപുരിയിൽ തിലകക്കുറിയായി REGAL JEWELLERY പ്രവർത്തനം ആരംഭിച്ചു
https://www.facebook.com/varthatrivandrumonline/videos/1224553758397181