
ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ഇന്ദിര(62) യ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കരിച്ചിയിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള അന്നദാനം വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു നായയുടെ ആക്രമണം.പുറകിൽ നിന്ന് വന്ന നായ സാരി കടിച്ചുകീറുകയും കാലിൽ കടിക്കുകയും ആയിരുന്നു.
പരിക്കേറ്റ ഇന്ദിര ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
