
തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകല്‍ കോണം സ്വദേശി ശോഭനയാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ ശോഭനയെ കണ്ടത്.
എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റമോർട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
