
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരേ ഈ മാസം 12ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന് നേതൃയോഗം തീരുമാനിച്ചു.
ഫെബ്രുവരി 11ന് അര്‍ധരാത്രി മുതല്‍ 12 അര്‍ധരാത്രി വരെയാണ് പണിമുടക്ക് നിശ്ചയിച്ചിട്ടുള്ളത്.
ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സ് സര്‍വീസുകള്‍, വിമാനത്താവളങ്ങള്‍, പാല്, പത്ര വിതരണം തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
