
തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം. വിളപ്പില്‍ശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമാണ്. രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നത്. സുഹൃത്താണ് പൊലീസില്‍ അറിയിക്കുന്നത്. മദ്യലഹരിയിലായിരുന്നു കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ വഴക്കും തർക്കങ്ങളും പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. രതീഷിനെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
