മനോഹരങ്ങളായ ദൃശ്യാവിഷ്കാരത്തിന്റെ ദിനങ്ങൾ വന്നെത്തുകയാണ്. തലസ്ഥാന നഗരി ചലച്ചിത്ര പെരുമയുടെ ദിനങ്ങളായി മാറാൻ പോകുന്നു.മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകളുമായി 26ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തിരി തെളിയും. എട്ടു ദിവസത്തെ മേളയില്‍ 15 തിയേറ്ററുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജാണ് മേളയിലെ പ്രധാന ആകര്‍ഷണം. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ ,കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടർക്കിഷ് സംവിധായകൻ എമ്ർ കയ്‌സ് സംവിധാനം ചെയ്ത അനറ്റോളിയൻ ലെപ്പേഡ് ,സ്പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് റ്റു നെറ്റ് ,ക്ലാരാ സോള ,ദിനാ അമീറിന്റെ യു റീസെമ്പിൾ മി, മലയാളചിത്രമായ നിഷിദ്ധോ, ആവാസ വ്യൂഹം തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.തമിഴ് ചിത്രമായ കൂഴങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
അഫ്‌ഗാൻ ചിത്രമായ ട്രൗണിങ് ഇൻ ഹോളി വാട്ടർ , സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത ഓപ്പിയം വാർ, കുർദിഷ് ചിത്രം കിലോമീറ്റർ സീറോ,മെറൂൺ ഇൻ ഇറാഖ് മ്യാൻമർ ചിത്രം മണി ഹാസ് ഫോർ ലെഗ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള നടക്കുന്നതെന്നും പ്രതിനിധികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചിട്ടുണ്ട്.
മേളയുടെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പതിനായിരത്തിലധികം പ്രതിനിധികളാണ് ഇത്തവണ എത്തുന്നത്. സിനിമാസ്വാദനത്തിൽ പുതുതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ വിദ്യാർത്ഥികൾക്ക് കൂടുതൽ പാസുകൾ അനുവദിച്ചിട്ടുണ്ട്. തുർക്കിയിലെ യുദ്ധത്തിന്റെ ഇരയായി മാറിയ കുർദ്ദിഷ് സംവിധായിക ലിസ ചലാൻ, പ്രശസ്ത ഇന്ത്യൻ സംവിധായകൻ ഗിരീഷ് കാസറവള്ളി തുടങ്ങിയ നിരവധി സംവിധായകരും ഇത്തവണ മേളയുടെ ഭാഗമാകുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കു മുൻപത്തെപ്പോലെ നിരവധി കലാ സാംസ്കാരിക പരിപാടികൾ കൂടി ഉൾക്കൊള്ളുന്ന മേള കേരളത്തിന്റെ സംസ്കാരിക വിനിമയത്തിന്റെ അടയാളമായി മാറുമെന്നത് തീർച്ചയാണ്.
ഐ.എഫ്.എഫ്.കെയുടെ വരവറിയിച്ച് നഗരത്തിൽ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ബസ് ഓടിത്തുടങ്ങി. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള ഡബിൾ ഡക്കർ ബസ് തലസ്ഥാന നഗരിയിൽ മാത്രമായിരിക്കും സർവീസ് നടത്തുക.
തായ്‌ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ ദൃശ്യസഞ്ചാരവുമായി തായ് ചിത്രം ‘ദി മീഡിയം’ രാജ്യാന്തര ചലചിത്ര മേളയിൽ പ്രദർശിപ്പിക്കും. 21 നാണ് ഈ ചിത്രം പ്രദർശിപ്പിക്കുക.
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടങ്ങുമ്പോൾ. സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് എന്ന പേരിൽ തുടങ്ങിയ പുതിയ അവാർഡ് സ്വീകരിക്കാനെത്തുന്ന ലിസ കലാൻ എന്ന കുർദിഷ് സംവിധായക മുഖ്യാകർഷണമാകും. ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലും തളരാതെ സിനിമയോടുള്ള അഭിനിവേശം കാത്തുസൂക്ഷിക്കുന്നതിനാലാണ് ലിസ പുരസ്കാരത്തിന് അർഹയായത് .26-ാമത് ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് പുരസ്കാരം സമർപ്പിക്കും. അഞ്ച് ലക്ഷം രൂപയാണ് പുരസ്‌കാര തുക. തുടർന്ന് മേളയുടെ രണ്ടാംദിനമായ 19ന് രാവിലെ 9ന് ഏരീസ് പ്ലക്സിൽ ലിസയുടെ ദ ടംഗ് ഒഫ് ദ മൗണ്ടെൻസ് എന്ന ചിത്രം പ്രദർശപ്പിക്കും.
യുദ്ധ പ്രതിസന്ധിയിൽ നിന്ന് അതിജീവനം നേടുന്നവരുടെ കാഴ്ചകളൊരുക്കുന്ന എട്ട് ചിത്രങ്ങളാണ് ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തുന്നത്. അഫ്ഗാനിസ്ഥാൻ, കുർദ്ദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിംഗ് കോൺഫ്ളിക്ട് എന്ന വിഭാഗത്തിലുള്ളത്. യുദ്ധ പ്രതിസന്ധിയിൽ നിന്ന് അതിജീവനം നേടുന്നവരുടെ കാഴ്ചകളൊരുക്കുന്ന എട്ട് ചിത്രങ്ങളാണ് ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തുന്നത്. അഫ്ഗാനിസ്ഥാൻ, കുർദ്ദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിംഗ് കോൺഫ്ളിക്ട് എന്ന വിഭാഗത്തിലുള്ളത്.
മൂന്ന് ഗർഭിണികളുടെ ജീവിതപ്രതിസന്ധികളാണ് അഫ്ഗാൻ ചിത്രങ്ങളുടെ വിഭാഗത്തിലുള്ള സഹ്റ കരീമിയുടെ ഹവ മറിയം ആയിഷ എന്ന ചിത്രത്തിന്റെ പ്രമേയം. മതവും വിശ്വാസവും ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീദ് മഹ്മൗദിയുടെ ഡ്രൗണിംഗ് ഇൻ ഹോളി വാട്ടർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരജേതാവായ സിദ്ദിഖ് ബർമാകിന്റെ ഓപ്പിയം വാർ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
ഹിനെർ സലീം സംവിധാനം ചെയ്ത കിലോമീറ്റർ സീറോ, ബഹ്മാൻ ഖൊബാഡിയുടെ മറൂൺഡ് ഇൻ ഇറാഖ് എന്നീ കുർദിസ്ഥാൻ സിനിമകളും ഈ വിഭാഗത്തിലുണ്ട്. നവാഗതനായ മൗങ് സൺ സംവിധാനം ചെയ്ത മണി ഹാസ് ഫോർ ലെഗ്സ്, ത്രില്ലർ ചിത്രങ്ങളായ സ്‌ട്രേഞ്ചേഴ്സ് ഹൗസ്, ത്രീ സ്‌ട്രേഞ്ചേഴ്സ് എന്നിവയാണ് ഈ വിഭാഗത്തിലെ മ്യാൻമർ ചിത്രങ്ങൾ. ഏതായാലും അതിജീവന കാലഘട്ടത്തിൽ വീണ്ടും ചലച്ചിത്ര വസന്തം തലസ്ഥാന നഗരിയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ…
ഒള്ളത് പറഞ്ഞാൽ || ഒരു സമ്പൂർണ്ണ പരാജയ വോട്ട് കഥ
https://www.facebook.com/varthatrivandrumonline/videos/940029926657645