മനുഷ്യത്വം മരിക്കാത്ത മനസുമായി ആ ദൈവം ഇവിടെയുണ്ട്

കരയുന്നവന്റെ കണ്ണീര് അകറ്റുന്നവനാണ് ദൈവം. സകലതും നഷ്ടപ്പെട്ട ആർത്തലച്ച് കരയുന്ന ഒരാളെ ലാഭേച്ഛയില്ലാതെ സഹായിക്കുക എന്നത് ദൈവതുല്യമായ ഒന്നാണ്. ഇനി കാര്യത്തിലേക്ക് വരാം. പട്ടാഴി ക്ഷേത്രത്തില്‍ തൊഴുന്നതിനിടയില്‍ താലിമാല നഷ്ടമായ ഒരു സ്ത്രീ വാവിട്ട് നിലവിളിക്കുകയായിരുന്നു. ഇതിനിടയിൽ മറ്റൊരു സ്ത്രീ എത്തി തന്റെകൈയിലുള്ള വളകൾ ഊരി കരയുന്നവർക്ക് നൽകുന്നു. എന്നിട്ട് അവിടെ നിന്ന് മറയുന്നു.
കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.

കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര. ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയായിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീയെ പിന്നെ കണ്ടെത്താനായില്ലെന്ന് ദൃസാക്ഷികൾ പറഞ്ഞു. ‘അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം’ വള ഊരി നല്‍കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞ വാക്കുകളാണിത്. രണ്ടു പവനോളം വരുന്ന വളയാണ് അവർ നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്തനായില്ല.

പിന്നീട് ഈ സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. അജ്ഞാതയായ ആ സ്ത്രീയെ അന്വേഷിച്ച് സമൂഹമാധ്യമം അലഞ്ഞു. ഒളിച്ചിരിക്കുന്നവരെ കണ്ടെത്താൻ മലയാളിക്ക് പ്രത്യേകമായ എന്തോ കഴിവുണ്ട്… അതുകൊണ്ടുതന്നെ ഒരു ദിവസത്തിനപ്പുറം അജ്ഞാതയായി ഇരിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.

നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് സുഭദ്രയ്ക്ക് വളയൂരി നല്‍കിയ വീട്ടമ്മ എന്ന് തിരിച്ചറിഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരാന്‍ വിസമ്മതിച്ച ശ്രീലത ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണ് അല്‍പമെങ്കിലും സംസാരിക്കാന്‍ തയാറായത്.

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് സുഭദ്രയക്ക് വള ഊരി നല്‍കിയത്.
കേരളത്തിൽ വിവാദമായ ചില ചർച്ചകളിലൂടെ പ്രശസ്തനായ മോഹനൻ വൈദ്യരുടെ ഭാര്യ കൂടിയാണ് ശ്രീലത.

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചശക്തിയുള്ള ശ്രീലത ബന്ധു വീട്ടിൽ പോയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തിലേക്ക് പോയത്. ശ്രീലത പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ക്ഷേത്രത്തിൽ നിന്നും ഒരാൾ നിലവിളിച്ചു കരയുന്നത് കേട്ടത്.കാര്യമന്വേഷിച്ചപ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മാല പോയതാണെന്ന് സുഭദ്രാമ്മ കരഞ്ഞുകൊണ്ടു പറഞ്ഞു. ഇതു കേട്ടതോടെ ആയിരുന്നു ശ്രീലത കൈയിലെ വളയൂരി സുഭദ്രയ്ക്ക് നൽകിയത്. ശ്രീലത പറഞ്ഞത് പ്രകാരം വളകൾ വിറ്റു വാങ്ങിയ രണ്ടു പവൻ വരുന്ന സ്വർണമാല ക്ഷേത്രസന്നിധിയിൽ വീണ്ടുമെത്തി പ്രാർത്ഥിച്ചതിനു ശേഷമായിരുന്നു സുഭദ്ര കഴുത്തിലണിഞ്ഞ്. ഒപ്പം ദേവിക്കൊരു സ്വർണ്ണ കുമിളയും വിളക്കും കാഴ്ചവെച്ചു.

വളകൾ നൽകിയത് ശ്രീലതയാണെന്ന് ചിലർക്ക് മനസ്സിലായതിനെ തുടർന്ന് ശ്രീലത കൊട്ടാരക്കരയിൽ നിന്ന് ചേർത്തലയിലേക്ക് മടങ്ങുകയായിരുന്നു. താൻ ചെയ്തത് വലിയ വില കാര്യമായിട്ട് കരുതാത്ത ശ്രീലത ക്യാമറയ്ക്കു മുന്നിൽ വരാനും ആദ്യം വിസമ്മതിച്ചു. മറ്റുള്ളവരുടെ വിഷമം കണ്ട് നിസ്വാർത്ഥമായി അവരെ സഹായിക്കാൻ ഒരു അജ്ഞാത കാണിച്ച ആ മനസ്സ് ഒരുപാട് പേർക്ക് നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള പ്രചോദനമാണ്.
അതേ ദൈവം ഉണ്ട്. ആർത്തലച്ച് കരഞ്ഞ സുഭദ്ര എന്ന സ്ത്രീക്ക് മറ്റൊന്നും ആലോചിക്കാതെ അൽപ്പം പോലും സങ്കോചപെടാതെ അപ്പോൾ തന്നെ അവിടെ വെച്ചുതന്നെ വളകൾ ഊരി നൽകിയ ആ മനസ് അതാണ് ദൈവം.

കൊള്ളയുടെയും ചതിയുടെയും പിടിച്ചുപറിയുടെയും കൊലപാതകങ്ങളുടെയും വാർത്തകൾക്കിടയിൽ ഇത്തരം വാർത്തകൾ കേൾക്കുന്നത് ഒരു സുഖമുള്ള കാര്യം തന്നെയാണ്. മനുഷ്യത്വം മരിക്കാത്ത ഇത്തരം പ്രവർത്തികൾ ഇനിയുമുണ്ടാകട്ടെ… അങ്ങനെ എല്ലായിപ്പോഴും നാമെല്ലാം പറയുന്നതുപോലെ കേരളം ദൈവത്തിന്റെ സ്വന്തം നാടായി തീരട്ടെ…

 

ഒള്ളത് പറഞ്ഞാൽ || ഒരു സമ്പൂർണ്ണ പരാജയ വോട്ട് കഥ

https://www.facebook.com/varthatrivandrumonline/videos/940029926657645

 




Latest

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. മരണ കാരണം...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!