അനേകം തലമുറകളെ ക്രിക്കറ്റിലേക്ക് അടുപ്പിച്ച ഇതിഹാസ താരം, ഷെയ്ൻ വോൺ

ക്രിക്കറ്റിൽ ഇന്ത്യ-ഓസീസ് മത്സരങ്ങൾ രണ്ട് ക്രിക്കറ്റ് താരങ്ങളിലേക്ക് ചുരുങ്ങിയ ഒരു കാലഘട്ടം ക്രിക്കറ്റ് പ്രേമികളുടെ ഓർമകളിൽ ഇന്നും ഉണ്ടാകും. മൈതാനത്ത് പരസ്‌പരം പോരടിച്ചിരുന്നെങ്കിലും മികച്ച സൗഹൃദം ഇരു താരങ്ങൾക്കും ഇടയിൽ ഉണ്ടായിരുന്നു. മൈതാനത്തെ ആ സുവർണകാലം സമ്മാനിച്ച ഷെയ്‌ൻ വോൺ വിടപറയുമ്പോൾ ഓർമ്മകൾ അനേകമാണ്.

ക്രിക്കറ്റിൽ എക്കാലവും കരുത്തരായിരുന്ന ഓസീസ് നിര ഇന്ത്യയ്ക്കെതിരെ കളിക്കുന്ന മത്സരങ്ങൾ പക്ഷേ അറിയപ്പെട്ടത് രണ്ട് താരങ്ങളുടെ പേരിലായിരുന്നു. ക്രിക്കറ്റിലെ ബാറ്റർമാരിൽ ഏറ്റവും മികച്ചവൻ എന്ന വിശേഷണം സ്വന്തമായ സച്ചിനും ഏറ്റവും മികച്ച ബൗളറായി ലോകം വാഴ്‌ത്തിയ ഷെയ്‌ൻ വോണും തമ്മിലായിരുന്നു ആ പോരാട്ടങ്ങൾ.

ലോക ക്രിക്കറ്റിലെ കൊലകൊമ്പന്‍ ബാറ്റര്‍മാരെയെല്ലാം കറക്കിവീഴ്‌ത്തുകയായിരുന്നു വോണിന് ഹരം. എന്നാൽ സച്ചിന് മുന്നിൽ പലപ്പോഴും വോണിന്റെ അടവുകളൊന്നും തനെ ഫലിച്ചില്ല. ഇരുവരും 29 തവണയാണ് നേർക്ക് നേർ വന്നത്. ഇതിൽ നാലേ നാല് തവണ മാത്രമേ ഓസീസ് സ്‌പിന്‍ ജീനിയസിന് മാസ്റ്റര്‍ ബ്ലാസ്റ്ററെ പവലിയനിലേക്ക് മടക്കാനായുള്ളൂ. ചെന്നൈ(1998), കാണ്‍പൂര്‍(1998), അഡ്‌ലെയ്‌ഡ്(1999), മെല്‍ബണ്‍(1999) എന്നീ വേദികളിലായിരുന്നു വോണിന് മുന്നില്‍ സച്ചിന്‍ അടിയറവ് പറഞ്ഞത്.
ശാരീരികമായി ഏറെ അപൂര്‍വ്വതകളുള്ള ക്രിക്കറ്റ് താരമാണ് ഷെയ്ന്‍ വോണ്‍. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ കണ്ണുകള്‍. ഷെയ്ന്‍ വോണിന്റെ ഒരു കൃഷ്ണമണിക്കുള്ളില്‍ പച്ച നിറവും മറ്റേ കൃഷ്ണമണിക്കുള്ളില്‍ നീല നിറവുമാണ് കാണുക. അതിനൊരു കാരണമുണ്ട്. ഹെറ്ററോക്രോമിയ എന്ന അവസ്ഥയാണ് അതിനു കാരണം. ഷെയ്ന്‍ വോണ്‍ തന്നെ ഒരിക്കല്‍ ഇതേ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ശരീരത്തില്‍ മെലാനിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹെറ്ററോക്രോമിയ. കണ്ണുകളില്‍ മാത്രമല്ല ചിലപ്പോള്‍ മുടിയിലും ഇങ്ങനെ നിറവ്യത്യാസം കാണിക്കും. ഹെറ്ററോക്രോമിയ എന്ന അവസ്ഥയാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ കണ്ണുകളിലെ വ്യത്യസ്ത നിറങ്ങള്‍ക്ക് കാരണം.

ഓ​സ്ട്രേ​ലി​യ​ക്കു വേ​ണ്ടി 145 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്നും 708ഉം 194 ​ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്നും 293ഉം ​വി​ക്ക​റ്റു​ക​ള്‍ അ​ദ്ദേ​ഹം വീ​ഴ്ത്തി​യി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​യു​ടെ മു​ന്‍ സ്പി​ന്‍ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നും വോ​ണും ത​മ്മി​ലാ​യി​രു​ന്നു ലോ​ക​ത്തി​ലെ ന​മ്പ​ര്‍ വ​ണ്‍ സ്പി​ന്ന​ര്‍ ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ ഒ​രു കാ​ല​ത്തു മ​ല്‍സ​രം ന​ട​ന്നി​രു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്നു വി​ര​മി​ച്ച ശേ​ഷം ഐ​പി​എ​ല്ലി​ലും വോ​ണ്‍ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ചി​രു​ന്നു. 2008ലെ ​പ്ര​ഥ​മ സീ​സ​ണി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ഐ​പി​എ​ല്‍ കി​രീ​ടം ചൂ​ടി​യ​ത് വോ​ണി​ന്‍റെ ക്യാ​പ്റ്റ​ന്‍സി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് റോ​യ​ല്‍സി​ന്‍റെ പ​രി​ശീ​ല​ക​നാ​യും ഓ​സീ​സ് ടീ​മി​ന്‍റെ സ്പി​ന്‍ ബൗ​ളി​ങ് ഉ​പ​ദേ​ഷ്ടാ​വാ​യു​മെ​ല്ലാം അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ച്ചു. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ലേ​ക്കു വ​രി​ക​യാ​ണെ​ങ്കി​ല്‍ 10 ത​വ​ണ 10 വി​ക്ക​റ്റ് നേ​ട്ടം കൊ​യ്യാ​ന്‍ വോ​ണി​നാ​യി​ട്ടു​ണ്ട്. 37 ത​വ​ണ ഇ​ന്നി​ങ്സി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ടം കു​റി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. 48 ത​വ​ണ​യാ​ണ് വോ​ണ്‍ നാ​ലു വി​ക്ക​റ്റ് നേ​ട്ടം കൊ​യ്തി​ട്ടു​ള്ള​ത്.

ഏ​ക​ദി​ന​ത്തി​ല്‍ ഒ​രു ത​വ​ണ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​വും 12 ത​വ​ണ നാ​ലു വി​ക്ക​റ്റ് നേ​ട്ട​വും അ​ദ്ദേ​ഹ​ത്തി​നു കു​റി​ക്കാ​ന്‍ ക​ഴി​ഞ്ഞു. 2008 ലെ ​ക​ന്നി ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന്‍റെ നാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന വോ​ണ്‍, ആ​രും വി​ജ​യ സാ​ധ്യ​ത ക​ല്‍പ്പി​ച്ചു കൊ​ടു​ക്കാ​തി​രു​ന്ന രാ​ജ​സ്ഥാ​നെ ക​ന്നി ഐ​പി​എ​ല്ലി​ലെ ചാ​മ്പ്യ​ന്മാ​രാ​ക്കു​ക​യാ​യി​രു​ന്നു. 2011 ല്‍ ​ഐ​പി​എ​ല്ലി​ല്‍ നി​ന്നും വി​ര​മി​ച്ച അ​ദ്ദേ​ഹം പി​ല്‍ക്കാ​ല​ത്ത് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യും പ്ര​വ​ര്‍ത്തി​ച്ചി​രു​ന്നു. 2011 ല്‍ ഐപിഎല്ലില്‍ നിന്നും വിരമിച്ച അദ്ദേഹം പില്‍ക്കാലത്ത് ടീമിന്‍റെ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു.

ക്രിക്കറ്റ് മൈതാനത്ത് ഇറങ്ങി രണ്ടാം വർഷം വോൺ ലോകത്തോട് തന്റെ വരവറിയിച്ചു.- നൂറ്റാണ്ടിൽ പിന്നീടൊരിക്കലും ആവർത്തിക്കാൻ ഇടയില്ലാത്ത ഒരു അത്ഭുതം 1993 ജൂൺ നാലിന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ആഷസ് വേദിയിൽ നടന്നു. ഇംഗ്ലണ്ട് ബാറ്റർ മൈക്ക് ഗാട്ടിങ് ബോൾ ഫേസ് ചെയ്യാൻ തയാറായി നിൽക്കുന്നു. ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തു ഒരു സാധാരണ സ്പിൻ ബോൾ വരുന്നു- ഗാട്ടിങ് സാധാരണപോലെ ഡിഫൻഡ് ചെയ്തു. പക്ഷേ ലെഗ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്ത ആ പന്ത് ഓഫ് സ്റ്റമ്പ് വീഴ്ത്തിയപ്പോൾ ഗാട്ടിങ് മാത്രമല്ല- ലോക ക്രിക്കറ്റ് തന്നെ ഒരു നിമിഷം സ്തംഭിച്ചു നിന്നു- നൂറ്റാണ്ടിന്റെ പന്തെന്ന് ലോകം വിളിച്ച ആ ബോളിന് പിന്നിലെ മാന്ത്രികനായിരുന്നു വോൺ..

പുറത്തേക്കിറങ്ങുക, ചിരിച്ചുകൊണ്ട് കളിക്കുക, അത്രയും സിംപിളായൊരു ഗെയിമാണ് എനിക്ക് ക്രിക്കറ്റ്.’ – ഒരിക്കൽ വോൺ പറഞ്ഞതാണ്. അത്രത്തോളം സിംപിളായിരുന്നു വോൺ. വിരമിച്ചതിന് ശേഷം രാജസ്ഥാൻ റോയൽസിന്റെ ഭാഗമായപ്പോഴും അദ്ദേഹം ആ ലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു. ഗ്രൗണ്ടിൽ വിസ്മയം തീർത്ത ആ മനുഷ്യൻ ഇനിയില്ല… പക്ഷേ ഓരോ ക്രിക്കറ്റ് ആരാധകന്റെയും നെഞ്ചിനകത്ത് അന്നും ഇന്നും എന്നും നിങ്ങളുണ്ടാകും. വിട ഷെയ്ൻ വോൺ.

 

യുദ്ധം; കാരണവും അനന്തരഫലവും

https://www.facebook.com/varthatrivandrumonline/videos/1141350856613373

 




Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!