വിദ്യാഭ്യാസം നാടുകടക്കുമ്പോൾ..! എന്തുകൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ തുടർപഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നു?

.
2019-20 വർഷത്തെ കണക്ക് മാത്രം നോക്കിയാൽ കേരളത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പഠിക്കാൻ ആയി പോയ കുട്ടികളുടെ എണ്ണം 30,948 ആണ്. കർണ്ണാടകയെക്കാളും കുറച്ചു കൂടുതൽ ആണ്. കർണാടകയിൽ നിന്നും 29,314 കുട്ടികൾ വിദേശത്തു പഠിക്കാൻ പോയി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ നോക്കിയാൽ കർണാടകയാണ് താരതമ്യേന കുറവ്. ഈ കാലയളവിൽ തമിഴ്നാട്ടിൽ നിന്നും 41,448 വിദ്യാർഥികളും ആന്ധ്ര പ്രദേശിൽ നിന്നും 69,465 കുട്ടികളും വിദേശത്തു പഠിക്കാൻ പോയി എന്നാണ് ഇമിഗ്രേഷൻ വകുപ്പിന്റെ കണക്ക്.

കേരളത്തിലെ കാര്യമെടുത്താൽ മികച്ച മാർക്ക് വാങ്ങാനും കഷ്ടപ്പെടാനും തയ്യാറുള്ള ധാരാളം വിദ്യാർഥികൾ ഉള്ള നാടാണ്. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം നേടണം എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ ഉള്ള നാടാണ്.. വരുമാനത്തിന്റെ നല്ലൊരു ഭാഗം വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്ന ശീലമുള്ളവരാണ് മലയാളികൾ. ഉദാഹരണത്തിന് MBBS എടുത്താൽ തന്നെ കേരളത്തിൽ ആകെ 4105 സീറ്റുകൾ മാത്രമാണ് ഉള്ളത്. 2021 ൽ NEET പരീക്ഷ 1,16,010 കുട്ടികളാണ് അപ്പിയർ ചെയ്തത്. അതിൽ തന്നെ 10% കുട്ടികൾ എങ്കിലും ഡോക്ടർ ആക്കാനുള്ള കടുത്ത മത്സരത്തിൽ ആയിരിക്കും. അങ്ങിനെ വരുമ്പോൾ 7000 ത്തോളം കുട്ടികളെങ്കിലും കേരളത്തിലെ സീറ്റ് വച്ചു നോക്കുമ്പോൾ പുറത്താകും.

ഡോക്ടർ സ്വപ്നം മറ്റെവിടുന്നെങ്കിലും നേടിയെടുക്കാൻ അവർ നിർബന്ധിതരാകും.. ഇന്ത്യയിൽ എല്ലായിടത്തും പ്രൈവറ്റ് മെഡിക്കൽ വിദ്യാഭ്യാസം വളരെ ചിലവുള്ളതാണ്. കോടികൾ തന്നെ വേണ്ടിവരും.. എന്നാൽ 50 ലക്ഷം ഇന്ത്യൻ രൂപ മുടക്കിയാൽ ഇന്ത്യയിൽ ‘നാഷണൽ മെഡിക്കൽ കമ്മീഷന്റെ’ അംഗീകാരമുള്ള MBBS പഠനം പല വിദേശ രാജ്യത്തും സാധ്യമാണ്. ഇന്ത്യയിൽ മാത്രമല്ല വിവിധ വിദേശ രാജ്യങ്ങളിലും ഈ കോഴ്‌സ് കഴിഞ്ഞാൽ മെഡിക്കൽ practice ചെയ്യാം എന്നൊരു മേന്മയും ഉണ്ട്. എന്നാൽ ചിലവ് കുറഞ്ഞ മെഡിക്കൽ വിദ്യാഭ്യാസം ഇവിടെ ഒരുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞാൽ കേരളത്തിലെ കുട്ടികളെയെങ്കിലും ഇവിടെ നിലനിർത്താൻ പറ്റും. അതിനു ഇപ്പോഴുള്ള മെഡിക്കൽ കോളേജുകളുടെ / സീറ്റുകളുടെ എണ്ണം 3 ഇരട്ടി ആക്കേണ്ടതുണ്ട്. ഒപ്പം പഠന ചിലവ് വൻപിച്ച രീതിയിൽ കുറക്കുകയും വേണം.

എഞ്ചിനീയറിംഗ് രംഗത്തും പല അന്യ സംസ്ഥാങ്ങളിൽ കുട്ടികൾ പഠിക്കാൻ പോകുന്ന പ്രവണത തുടരുന്നു. കേരളത്തിൽ ധാരാളം മാനേജ്‌മെന്റ് സീറ്റുകൾ ഒഴിവ് കിടക്കെയാണ് അന്ന്യ സംസ്ഥാനങ്ങളിലേക്കുള്ള ഈ വിദ്യാഭ്യാസ കുടിയേറ്റം. ഒന്നു എൻട്രൻസ് ആവശ്യമില്ല, രണ്ട് വളരെ lenient ആയ പരീക്ഷാ നടത്തിപ്പ്, അതുകൊണ്ട് തന്നെ മികച്ച മാർക്ക്, ഒപ്പം മികച്ച പ്ലസ്‌മെന്റുകൾ ഒക്കെ ഇതിനു വഴിവക്കുന്നു. നഴ്‌സിംഗ് മേഖലയിലും മറ്റു സംസ്ഥാങ്ങളിൽ പഠിക്കാൻ പോകുന്നവരുടെ എണ്ണം കൂടുതലാണ്. ഈ കാര്യങ്ങളിൽ സംസ്ഥാന സർക്കാർ കുറച്ചുകൂടെ ഉദാരമായ സമീപനം എടുക്കണം. കേരള ത്തിലെ പണം പുറത്തേക്ക് ഒഴുകുന്നത് ഒരു പരിധിവരെ പിടിച്ചുനിർത്താൻ അതു സഹായിക്കും.

ഗൾഫ് മേഖലയിലെ നല്ലൊരു ശതമാനം പഠിക്കുന്ന കുട്ടികളും മലയാളികൾ തന്നെ. അതുപിന്നെ അവർ ഇന്ത്യക്കാർ ആയതുകൊണ്ട് എമിഗ്രേഷൻ ഡിപ്പാർട്ടുമെന്റിന്റെ കണക്കിൽ പുറത്ത് പഠിക്കുന്ന കുട്ടികൾ ആണ്. എന്നാൽ അവരുടെ മാതാപിതാക്കൾ അവിടെ ജോലിചെയ്യുന്നു എന്നതുകൊണ്ട് അതിൽ സർക്കാർ നയം ബാധിക്കില്ല. എന്നാൽ അതും ഇന്ത്യക്ക് പുറത്ത് പഠിക്കുന്ന മലയാളി കുട്ടികളുടെ കണക്കിൽ പെടും.

ഇന്ത്യൻ മാനവശേഷി മന്ത്രാലയം പറയുന്നത് ഉക്രൈയിനിൽ മാത്രം 18000ത്തിൽ പരം ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിൽ ഡോക്ടർ ആകാൻ പഠിക്കുന്നു എന്നാണ്. അതിൽ 2200ൽ പരം കുട്ടികൾ കേരളത്തിൽ നിന്നാണ്. ഉക്രൈയിനിൽ ഉള്ളതിൽ കൂടുതൽ കുട്ടികളും പഞ്ചാബ്, ഹരിയാന, ഡൽഹി എന്നിവിടെങ്ങളിൽ നിന്നാണ്. റഷ്യയിൽ മെഡിസിന് പഠിക്കുന്ന 14000 ഇന്ത്യൻ കുട്ടികൾ വേറെയുമുണ്ട്. USA, ചൈന, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ വിദ്യാർത്ഥികൾ ധാരാളമുണ്ട്.

കൊവിഡിന്റെ കാലഘട്ടത്തിലും 2021 ൽ ഇന്ത്യയിൽ നിന്നും 77,000 കുട്ടികൾ വിദേശത്തു പഠിക്കാൻ പോയി എന്ന് Times of India പറയുന്നു. കൊവിഡിന് തൊട്ടു മുൻപുള്ള കാലഘട്ടത്തിൽ ഗുജറാത്തിൽ നിന്നും 2020ൽ മാത്രം 23,156 കുട്ടികൾ വിദേശത്തു പഠിക്കാൻ പോയി എന്ന് times of Indiya യിൽ shubhshri Roy എഴുതി. മഹാരാഷ്ട്ര 29,071 പഞ്ചാബ് 33,412 ആന്ധ്ര 35,614 തമിഴ് 15’564 പേരും ഈ കാലയളവിൽ പോയത്രേ മറ്റു ഇന്ത്യൻ സംസ്ഥാങ്ങളിൽ നിന്നായി ആയി 1,10,882 പേരും വിദേശ പഠനം തിരഞ്ഞെടുത്തു. ലോകമാകെ കൊവിഡ് പേടി തുടങ്ങിയ 2020-21 കാലഘട്ടത്തിൽ കൊവിഡ് പേടി കൊണ്ടാകും 2020നെ് അപേക്ഷിച്ചു കുറവ് കുട്ടികളെ 2021 ൽ വിദേശത്തു പോയുള്ളു. ഇന്ത്യയിൽ നിന്നും വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ കണക്ക് വർഷാവർഷം കൂടുകയാണെന്ന് കണക്കുകൾ പറയുന്നു (കൊവിഡ് കാലം. മാറ്റി നിർത്തിയാൽ ). വിദേശ വിദ്യാഭ്യാസത്തിൽ രാജ്യത്തെത്തന്നെ മികച്ച consultant മാരായ ‘RedSeer’ പറയുന്നത് 2024ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പഠിക്കാൻ പോകുന്ന കുട്ടികളുടെ എണ്ണം 1.8 million ആകുമെന്നാണ്.

ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാര തകർച്ചയല്ല ഇതു കാണിക്കുന്നത്. മറിച്ചു കുറഞ്ഞ ചിലവിൽ ലോകം തുറന്നുവക്കുന്ന മേച്ചിൽ പുറങ്ങൾ ആണ് കുട്ടികളെ, അവരുടെ മാതാപിതാക്കളെ ആകർഷിക്കുന്നത്. മറ്റു രാജ്യങ്ങളിൽ അവിടെയുള്ളവർ നമ്മളെപ്പോലെ (പ്രത്യേകിച്ച് കേരളം ) എല്ലാവരും മികച്ച വിദ്യാഭ്യാസം നേടണം എന്ന് ആഗ്രഹിക്കുന്നവരോ അതിനു വേണ്ടി കഷ്ട്ടപെടാനോ താല്പര്യമുള്ളവരോ അല്ല. ആതുരസേവനരംഗത്തു ഇന്ത്യക്കർ ആണ്(പ്രത്യേകിച്ച് മലയാളികൾ )ലോകത്തിൽ മുന്നിൽ. ആ അവസരങ്ങൾ നേടിയെടുക്കാൻ മികച്ച bargaining കപ്പാസിറ്റി ഉണ്ടാകാൻ അവിടെ പഠിക്കണം എന്നവർ തീരുമാനിക്കുന്നു. അത് അവരുടെ തിരഞ്ഞെടുപ്പാണ്. ഇന്ത്യയിലെ IIT കഴിയുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്ക് പുറത്താണ് ജോലിയെടുക്കുന്നത് എന്നത് ഒരു യഥാർത്ഥ്യമാണ്. ഒരു IIT സ്റ്റുഡന്റിന്റെ പഠന ആവാശ്യങ്ങൾക്കായി പൊതു ഖജനാവിൽ നിന്നും ചിലവാക്കുന്നത് വൻ തുകയാണ്. എന്നിട്ടും പഠന ശേഷം അവർ മികച്ച ശമ്പളത്തിനും മറ്റു ഭൗതിക സാഹചര്യങ്ങൾക്കുമായി വിദേശ ജോലി തിരഞ്ഞെടുക്കുന്നു എന്നേയുള്ളു.

കഷ്ടപ്പെടാൻ തയ്യാറുള്ള ഇന്ത്യൻ പുതു തമുറയുടെ മുന്നിൽ ലോകം അതിന്റെ വാതായനങ്ങൾ മലർക്കെ തുറന്നു വച്ചിരിക്കുമ്പോൾ അവർ പറക്കും. അതു വ്യവസ്ഥിതിയുടെ കുറ്റമല്ല അവരുടെ മുന്നിലെ സാധ്യതകളാണ്. അതവർ കണ്ടെത്തുന്നു. അവർ പറക്കട്ടെ ആകാശത്തോളം. ഇന്ത്യ മാത്രമല്ല ഈ ലോകം തന്നെ അവരുടെ തറവാട് ആണെന്നുള്ള തിരിച്ചറിവാണത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയും കേരളവുമൊക്കെ പിന്നിലേക്കോ എന്ന ചോദ്യം യുക്രെയിനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്. എംബിബിഎസ് പഠനത്തിനു അനുകൂല സാഹചര്യങ്ങള്‍ കേരളത്തില്‍ വിശിഷ്യാ ഇന്ത്യയില്‍ നിലനില്‍ക്കുന്നില്ല. കാരണം പതിനേഴ് ലക്ഷം കുട്ടികളാണ് ഇന്ത്യയില്‍ ഓരോ വര്‍ഷവും യോഗ്യതാ പരീക്ഷയെഴുതുന്നത്. സീറ്റുകള്‍ ആണെങ്കില്‍ 88120 മാത്രവും.

കേരളത്തിലാണെങ്കില്‍ പരീക്ഷയെഴുതുന്നത് ഒരലക്ഷത്തോളം പേര്‍. ലഭ്യമായത് 7000 ല്‍ താഴെ സീററുകളും. സ്വാശ്രയ ഫീസ് താങ്ങാന്‍ കെല്‍പ്പില്ലാത്ത കുട്ടികള്‍ എന്ത് ചെയ്യും എന്ന ചോദ്യം ഈ കണക്ക് ഉയര്‍ത്തുന്നുണ്ട്. അവര്‍ സംസ്ഥാനവും ഇന്ത്യയും വിടുന്നു. വന്‍ ബിസിനസായി കുട്ടികളുടെ വിദേശ പഠനം പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു. വിദേശത്ത് വിദ്യാര്‍ത്ഥികളെ പഠനത്തിനു എത്തിക്കുന്ന സ്ഥാപനങ്ങള്‍ തട്ടുകടകള്‍ പോലെ മുളച്ച് പൊന്തിയിട്ടുമുണ്ട്. സ്റ്റുഡന്റ്‌സ് കണ്‍സല്‍ട്ടുമാരാണ് ആകര്‍ഷണീയമായ വലവിരിച്ച് വിദ്യാര്‍ഥികളെ തങ്ങളുമായി ബന്ധമുള്ള വിദേശ സര്‍വ്വകലാശാലകളില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ കുട്ടികള്‍ വിദേശത്ത് പഠനത്തിനു എത്തുന്നതുപോലെ വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയിലും എത്തുന്നുമുണ്ട്. കേരളത്തില്‍ വരെ അവരുണ്ട്. ഈ രീതിയില്‍ ഒരു പ്രക്രിയ വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്നതുമാണ്.

 

യുദ്ധം; കാരണവും അനന്തരഫലവും

https://www.facebook.com/varthatrivandrumonline/videos/1141350856613373

 




Latest

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ്...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍

പൊലീസ് ടെലികമ്യൂണിക്കേഷൻ ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയില്‍. ജെയ്സണ്‍ അലക്സ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമ്മിച്ച വീട്ടിലായിരുന്നു ആത്മഹത്യ. മരണ കാരണം...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!