‘ഏഴ് വര്‍ഷമായി ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട്. ഇന്നാണ് എന്റെ രാജ്യത്തിന്റെ വിജയത്തിലേക്ക് എത്തിക്കാന്‍ കാരണമായ ഒരു ഫലപ്രദമായ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിച്ചത്. വളരെയധികം സന്തോഷമുണ്ട്’ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം സഞ്ചു പറഞ്ഞ വാക്കുകകളാണിത്. അതേ കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളുക തന്നെ ചെയ്യും. ഏഴ് വർഷമായി തന്റെ മനസിലുണ്ടായിരുന്ന അമർഷവും ദേഷ്യവും എല്ലാം സഞ്ചു അടിച്ചു പറത്തി ബൗണ്ടറി കടത്തി.
തുടർച്ചയായി നേരിടേണ്ടി വന്ന അവഗണനകളിലും സഞ്ചു തളർന്നില്ല. ഐ പി എൽ മത്സരങ്ങളിൽ വീറും വാശിയും ചോരാതെ സഞ്ചു ബാറ്റ് വീശി. കഴിഞ്ഞ ദിവസം ശ്രീലങ്കയുമായുള്ള കളിയിൽ സഞ്ചു അക്ഷരാർത്ഥത്തിൽ സംഹാരതാണ്ഡവമാടുകയായിരുന്നു.
ആദ്യ 12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജു നേടിയത്. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജു 21 പന്തില്‍ 19 റണ്‍സായിരുന്നു. എന്നാല്‍ കുമാരയെ മൂന്ന് സിക്‌സിന് പറത്തി സഞ്ജു അതിവേഗം സ്‌കോര്‍ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. ആ ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചില്‍ സഞ്ജു മടങ്ങുമ്പോള്‍ 25 പന്തില്‍ 39 റണ്‍സിലെത്തിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ സഞ്ജുവിന്റെ പതിഞ്ഞ താളം ക്രി്ക്കറ്റ് പ്രേമികളെ ആശങ്കപ്പെടുത്തിയിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ സഞ്ജു ശക്തമായ എല്‍ബിഡബ്ല്യു അപ്പീലിനെ അതിജീവിച്ചു. ശ്രീലങ്ക റിവ്യു എടുത്തെങ്കിലും സഞ്ജു രക്ഷപ്പെട്ടു. പിന്നീട് 12 പന്തില്‍ ആറ് റണ്‍സെടുത്തു നില്‍ക്കെ ഷനകയുടെ പന്തില്‍ സഞ്ജു നല്‍കിയ ക്യാച്ച് ലോംഗ് ഓണില്‍ ലങ്കന്‍ ഫീല്‍ഡല്‍ നിലത്തിടുകയും പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. സഞ്ജു താളം കണ്ടെത്താന്‍ വിഷമിക്കുമ്പോഴും മറുവശത്ത് ശ്രേയസ് അടിച്ചു തകര്‍ത്തത് റണ്‍റേറ്റിന്റെ സമ്മര്‍ദ്ദം ഇന്ത്യയില്‍ നിന്ന് അകറ്റി.
ശ്രീലങ്കകെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 183 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയേയും ഇഷാന്‍ കിഷനേയും നഷ്ടമായെങ്കിലും ശ്രേയസ്സ് അയ്യര്‍ സഞ്ചു സാംസണ്‍ കൂട്ടുകെട്ടും പിന്നീടെത്തിയ ജഡേജയും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 13ാം ഓവറില്‍ കുമാരയെ ബൗണ്ടറിയടിച്ച് വരവേറ്റ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ആ ഓവറില്‍ മൂന്നു സിക്‌സ് കൂടി നേടി. ഒന്നിനൊന്നു അതി മനോഹരമായിരുന്നു ഓരോ സിക്‌സും. 23 റണ്‍സ് പിറന്ന ആ ഓവറിലെ അവസാന പന്തില്‍ തന്നെയാണ് സഞ്ജു പുറത്തായത്. പൂര്‍ത്തിയാകാത്ത കവിത പോലെ ആ പുറത്താകലും മനോഹരമായിരുന്നു.
വളരെ നിര്‍ണ്ണായക സന്ദര്‍ഭമായിരുന്നു സഞ്ജുവിന് മുമ്പിലുണ്ടായിരുന്നത്. ഇഷാന്‍ കിഷന്റെ വിക്കറ്റ് കൂടി വീണപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്ണുകള്‍ കുറവായിരുന്നു. ശ്രേയസ്സ് അയ്യര്‍ക്ക് പിന്തുണ നല്‍കുക , അതിനുമപ്പുറം ടീമിന്റെ റണ്‍നിരക്ക് ഉയര്‍ത്തുക. ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം അതിസമ്മര്‍ദ്ധം നല്‍കുന്ന നിമിഷങ്ങള്‍. സഞ്ജുവിനെ വളരെ അടുത്തറിയാവുന്ന ഒരു കമന്റേറ്റര്‍ ഇങ്ങനെ പറഞ്ഞു ‘ സഞ്ജു വളരെ മികച്ച ക്രിക്കറ്ററാണ്. പക്ഷേ ഐ.പി.എലില്‍ അയാള്‍ ഉണ്ടാക്കുന്ന ഓളം ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേക്ക് എത്തുന്നില്ല എന്നത് ഒരു പോരായ്മയാണ്’. ഡഗൗട്ടില്‍ രോഹിത്ത് ശര്‍മ്മ സന്തോഷവാനായിരുന്നു. സീരിസ് തുടങ്ങുന്നതിന് മുമ്പ് സഞ്ജുവില്‍ അര്‍പ്പിച്ച പ്രതീക്ഷ അയാള്‍ കാക്കുന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ച് സന്തോഷം തന്നെയാണ്. ഇതിനുമപ്പുറം രോഹിത്തിന് പ്രതീക്ഷകളുണ്ട്. സഞ്ജുവിനും.
ടി20യിലെ വളരെ മികച്ച ഇന്നിങ്ങ്‌സ് അല്ല സഞ്ജുവിന്റെ 39 റണ്‍സ്. പക്ഷേ അവസാന അംഗീക്യത ബാറ്റ്‌സ്മാന്‍ താനാണെന്ന് അറിഞ്ഞ സഞ്ജു കുറച്ച് സംയമനം പാലിക്കുകയും ശ്രേയസിന് പിന്തുണ നല്‍കുകയും ചെയ്യ്തു. ഒരു പക്ഷേ പവലിയനില്‍ നിന്ന് അയാള്‍ക്കായ് കിട്ടിയ നിര്‍ദ്ദേശം ആകാം. ചെറുത്തു നില്‍പ്പിലൂടെ കളി ഇന്ത്യയിലേക്ക് കൊണ്ട് വരാനായ് സഞ്ജു കാണിച്ച മനസാന്നിദ്ധ്യം എടുത്ത് പറയാതെ വയ്യ. സാഹചര്യത്തിന് അനുസരിച്ച് ഗിയര്‍ മാറ്റുക, ഒരു ബോണ്‍ ക്രിക്കറ്റര്‍ക്ക് സാധ്യമാകുന്ന കാര്യം.അതായിരുന്നു സഞ്ജുവില്‍ നിന്ന് ഉണ്ടായത്.
നിങ്ങള്‍ മനസിലാക്കാത്ത ഒരു കാര്യം ഉണ്ട്,സഞ്ജു ഒരു ബ്രാന്‍ഡ് ആണ്, ആ ബ്രാന്‍ഡ് നു എന്നും വില ഉണ്ടാകും..അതു വെറുതെ വന്നതല്ല.. ടെക്‌നിക്കലി അയാള്‍ ബ്രില്ലിയണ്ട് ആയ പ്ലയെര്‍ ആണ്..പരിശീലകന്‍ ബിജു ജോര്‍ജിന്റെ വാക്കുകള്‍ കടം എടുക്കുക ആണെങ്കില്‍ സഞ്ജു ഒരു കണ്‍സിസ്റ്റന്റ് കളിക്കാരന്‍ അല്ല പക്ഷെ ഇമ്പാക്ട് കളിക്കാരന്‍ ആണ്.. അയാളില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നതും അതാണ്..രോഹിത് പറഞ്ഞതനുസരിച്ചാണെങ്കിൽ സഞ്ചു ലോകകപ്പിൽ കളിക്കും… മികച്ച പ്രകടനം കാഴ്ചവെയ്ക്കും. വിമർശകരുടെ വായടപ്പിക്കും.
“സഞ്ചു എന്നാൽ ഫ്ലവർ അല്ലടാ ഫയർ ആണ്!!!”
യുദ്ധം; കാരണവും അനന്തരഫലവും
https://www.facebook.com/varthatrivandrumonline/videos/1141350856613373